Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

കോട്ടയം: കുമരകത്ത്‌ സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ ചലച്ചിത്ര നടന്‍ ദീലീപ്‌ ഉള്‍പ്പെടെ ഏഴു പേര്‍ക്ക്‌ കോട്ടയം തഹസില്‍ദാരുടെ നോട്ടീസ്‌.

വസ്‌തുവിനോട്‌ ചേര്‍ന്നുള്ള രണ്ടരസെന്റിലധികം സ്ഥലം കയ്യേറി അതിരുകെട്ടിതിരിച്ചുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ നോട്ടീസ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ആലുവ തഹസില്‍ ദാര്‍ വഴി ഇത്‌ തിങ്കളാഴ്‌ച ദിലീപിന്‌ കൈമാറും. ചൊവ്വാഴ്‌ച 11 മണിയോടെ രേഖകള്‍ ഹാജരാക്കാനാണ്‌ ദിലീപിനോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ബാക്കിയുള്ളവര്‍ തിങ്കളാഴ്‌ച 11മണിയോടെ രേഖകള്‍ ഹാജരാക്കണം. കുത്തകപ്പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥലത്ത്‌ അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെ കോട്ടയം ക്ലബ്ബിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. വിസ്‌പറിംഗ്‌ പാംസ്‌, ലഹുണ റാസിഡണ്‍ പ്ലാസ, ബാക്ക്‌ വാട്ടര്‍ റാപ്പിള്‍സ്‌, ഇല്ലിക്കുളം ഹോട്ടല്‍സ്‌, ഇടശ്ശേരി റിസോട്ട്‌ എന്നീ സ്ഥാപനങ്ങള്‍ക്കും ബാലവത്സലാമേനോന്‍ എന്നസ്‌ത്രീയ്‌ക്കുമാണ്‌ നോട്ടീസ്‌ നല്‍കിയിരിയ്‌ക്കുന്നത്‌.

കയ്യേറിയിരിയ്‌ക്കുന്ന സ്ഥലം ഒഴിപ്പിയ്‌ക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത്‌ കാണിയ്‌ക്കണമെന്നും അതിനുള്ള രേഖകള്‍ഹാജരാക്കിയിരിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ റിസോട്ടുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇവരുടെ വാദം കേട്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന്‌ കോട്ടയം ആര്‍ഡിഒയും സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സിന്‍രെ ചുമതലയുമുള്ള പി.ജി തോമസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+