കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റയില്‍വേ സ്റ്റേഷനില്‍ 934 കുപ്പി വിദേശമദ്യം പിടികൂടി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌ : റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 934 കുപ്പി വിദേശമദ്യം പിടികൂടി.

മെഡിക്കല്‍ കോളെജിലേയ്‌ക്കുള്ള മരുന്നെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച വിദേശമദ്യക്കുപ്പികളാണ്‌ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടിയത്‌.

റയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറ്റി പുറത്ത്‌ കടത്താന്‍ ശ്രമിച്ചപ്പോള്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. രേഖകള്‍ നല്‍കാത്തതിനെത്തുടര്‍ന്ന്‌ ഓട്ടോറിക്ഷ പിടിച്ചെടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌ പെട്ടികളില്‍ മദ്യമാണെന്ന്‌ കണ്ടെത്തിയത്‌.

18പെട്ടികളിലായാണ്‌ മദ്യം എത്തിയത്‌. ഇതില്‍ ഒമ്പത്‌ പെട്ടിയാണ്‌ ഉ്‌ദ്യോഗസ്ഥര്‍ പിടികൂടിയത്‌. യൂണിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ എന്ന കമ്പനി വിലാസത്തില്‍ നിന്നാണ്‌ മദ്യം എത്തിയത്‌. പൂനെ-ഏറണാകുളം പൂര്‍ണ എക്‌സ്‌പ്രസിലാണ്‌ മദ്യം കൊണ്ടുവന്നത്‌. ഇത്‌ എക്‌സൈസ്‌ വിഭാഗത്തിന്‌ കൈമാറും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X