എസ്‌എംഇ റാഗിംഗ് കേസ് : വാദം ജൂണ്‍ 25ലേയ്‌ക്ക് മാറ്റി
മൂന്നാര്‍: കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കുന്ന നടപടികല്‍ പരിശോധിയ്ക്കുന്നതിനായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി.
പ്രത്യേക . ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാര്‍, ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി, ഐ ജി ഋഷിരാജ് സിംഗ് എന്നിവരുമായി ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തും.
ഇതിനിടെ ഞായറാഴ്ചത്തെ അവധിയ്ക്കുശേഷം അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചു.
കൊച്ചി-മധുര ദേശീയ പാതിയില്‍ പള്ളിവാസല്‍ രണ്ടാം മൈലിലുള്ള മൂന്നാര്‍ വൂഡ്സ് എന്ന റിസോട്ടാണ് രാവിലെ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്.
ഡാം സുരക്ഷാ അതോറിറ്റി അംഗവും വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറുമായ ബി.എസ് രാധാകൃഷ്ണന്‍റെ ഭാര്യയുടെയും കെ.എ ജോസഫ് എന്നയാളുടെയും പേരിലുള്ളതാണ് ഈ റിസോട്ട്. അനധികൃതമായി ഭൂമി കയ്യേറി നിര്‍മ്മിച്ച ഏറ്റവും വലിയ റിസോട്ടുകളിലൊന്നാണിത്.












Click it and Unblock the Notifications