കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയത്‌ തെറ്റായിപ്പോയെന്ന്‌ എന്‍സിപി നേതാവ്‌ കെ.കരുണാകരന്‍ . കെട്ടിടങ്ങള്‍ പൊളിക്കുകയല്ല വിനോദസഞ്ചാര വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു വേണ്ടതെന്നും കരുണാകരന്‍ പറഞ്ഞു.

ഇടിച്ചു പൊളിക്കാന്‍ എളുപ്പമാണ്‌. എന്നാല്‍ നിര്‍മ്മിക്കാന്‍ എളുപ്പമല്ല. ഒഴിപ്പിച്ചതിനെ പൂര്‍ണമായും അനുകൂലിക്കുകയാണ്- കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടെ മൂന്നാറിലെ ടൂറിസം വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഒരു വര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കും.

ഇതു സംബന്ധിച്ച്‌ ബുധനാഴ്ച തിരുവനന്തപുരത്ത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ അധികൃതരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. മൂന്നാറിലെ കൈയ്യേറ്റ നടപടികള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X