എസ്‌എംഇ റാഗിംഗ് കേസ് : വാദം ജൂണ്‍ 25ലേയ്‌ക്ക് മാറ്റി
മൂന്നാര്‍: മൂന്നാര്‍ ഡി വൈ എസ് പി എ.സി തോമസ് ഇടുക്കി എസ്.പി കെ.കെ ചെല്ലപ്പന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.ജി ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
റിസോര്‍ട്ട് മാഫിയക്കെതിരെ അനുകൂല നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപണമുള്ളത്. വന്‍കിട റിസോര്‍ട്ടുകള്‍ പൊളിക്കുന്ന നടപടികളോട് ഇരുവരും നിസഹകരിച്ചുവെന്നും ദൗത്യസംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ റിസോര്‍ട്ട് മാഫിയയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തരമന്ത്രിയുമായി മൂന്നാറില്‍ നടത്തിയ ചര്‍ച്ചയിലും ഋഷിരാജ് സിംഗ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ദൗത്യസംഘത്തിന്റെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി തുടക്കത്തില്‍ തന്നെ നിസഹകരണ മനോഭാവമായിരുന്നു ഇവര്‍ കാണിച്ചത്.
കുടിയൊഴിപ്പിക്കപ്പെട്ട ബിസിജി ഗ്രൂപ്പിനുവേണ്ടി സംസാരിച്ചത് ഡിവൈഎസ്‌പി തോമസായിരുന്നു. ബിസിജി ഗ്രൂപ്പിന്റെ ചെക്ക്ഡാം പൊളിക്കാതെ പൈപ്പിട്ട് ജനങ്ങള്‍ക്ക് ജലം നല്‍കാമെന്നായിരുന്നു തോമസിന്‍റെ വാദം.
അതുപോലെ തന്നെ ഓരോ കുടിയൊഴിപ്പിക്കല്‍ നടക്കുന്പോഴും പൊലീസുകാരോടും തൊഴിലാളികളോടും ഈ കുടിയൊഴിപ്പിക്കല്‍ വേണ്ടതല്ലെന്നും ഇതിന് സ്റ്റേ വരുമെന്നും തോമസ് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications