വി.എസ് പൊതുസ്വത്താണെന്ന് ഉമ്മന്‍ ചാണ്ടി
പാലക്കാട് ആന്ത്രാക്‌സ് രോഗബാധ
തിങ്കള്‍, മെയ് 21, 2007
പാലക്കാട്: ആന്ത്രാക്‌സ് രോഗ ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവന്പ് സ്വദേശി കണ്ണനെയാണ് രോഗ ലക്ഷണങ്ങളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാള്‍ രോഗബാധയുളളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ തൊലിപ്പുറത്ത് ബാധിക്കുന്ന ആന്ത്രാക്‌സാണ് ഇയാള്‍ക്കുളളതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഞായറാഴ്‌ച വൈകുന്നേരമാണ് കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശരീരത്ത് കുമിളകള്‍ പോലെയുളള തടിപ്പുകളുമായാണ് കണ്ണന്‍ ആശുപത്രിയിലെത്തിയത്. കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷമേ രോഗം സ്ഥിരീകരിക്കാനാവുവെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രക്ത സാന്പിളുകളും മറ്റും തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് അയച്ചിട്ടുണ്ട്. ആന്ത്രാക്‌സ ബാധയെത്തുടര്‍ന്ന് പെരുവന്പില്‍ മൂന്ന് പശുക്കള്‍ ചത്തിരുന്നു. ഇവയുടെ പോസ്‌റ്റ്‌മോര്‍ട്ടത്തിനും അവയെ മറവ് ചെയ്യുന്നതിനും കണ്ണന്‍ സഹായിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാളില്‍ രോഗബാധ കണ്ടത്. ഇതേത്തുടര്‍ന്ന് പെരുവന്പ് പ്രദേശത്ത് പ്രാഥമിക സര്‍വ്വേ നടത്താന്‍ ഡിഎംഒ ഉത്തരവിട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications