Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

പത്തനംതിട്ട: ജില്ലയില്‍ 27 പേരില്‍ ചിക്കുന്‍ഗുനിയ രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ രക്തപരിശോധനയിലാണ്‌ ചിക്കുന്‍ ഗുനിയയുടെ വൈറസ്‌ കണ്ടെത്തിയത്‌. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ലെന്ന്‌ പത്തനംതിട്ട ഡിഎംഒ ഡോ.എന്‍. ദാമോദരന്‍ പറഞ്ഞു.

എന്നാല്‍ മന്ത്രി പി.കെ ശ്രീമതി തിങ്കളാഴ്ച തിരുവനന്തപുരത്ത്‌ നടത്തിയ പ്രസ്‌താവനയില്‍ പത്തനംതിട്ടയില്‍ രോഗബാധയുളളതായി അറിയിച്ചിരുന്നു. ചിക്കുന്‍ഗുനിയ ലക്ഷണത്തോടെയുളള പനി ബാധിച്ച്‌ മൂന്നാഴ്‌ചയ്‌ക്കുളളില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ മരണമടഞ്ഞിട്ടുണ്ട്‌. ഇവരുടെ രക്തപരിശോധനയുടെ ഫലവും വന്നിട്ടില്ല.

ജില്ലയിലെ പല ആശുപത്രികളിലും രോഗലക്ഷണങ്ങളുമായി നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്നുണ്ട്‌. കിഴക്കന്‍ മേഖലയില്‍ പനി രൂക്ഷമായതിനെ തുടര്‍ന്ന്‌ ആരോഗ്യവകുപ്പ്‌ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ മൂന്നാഴ്‌ചയായി പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ചിക്കുന്‍ഗുനിയ രോഗ ലക്ഷണത്തോടുകൂടിയ പനി പടരുകയാണ്‌. ചിറ്റാര്‍, സീതത്തോട്‌, പെരുനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രദേശങ്ങളില്‍ നിന്നാണ്‌ ഇത്‌ റിപ്പോര്‍ട്ട ചെയ്യപ്പെട്ടത്‌.

ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, പത്തനംതിട്ട ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടിയെത്തിയവരില്‍ 152 പേരുടെ രക്തം പരിശോധനയ്‌ക്കായി വൈറോളജി ലാബിലേക്ക്‌ അയച്ചിരുന്നു. ഇവരില്‍ ചിലരുടെ രക്തം പൂനെയിലെ വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്‌.

രക്തപരിശോധനയുടെ ഫലം ഔദ്യോഗികമായി വരാത്തതിനാല്‍ രോഗബാധ സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം ആരോഗ്യവകുപ്പ്‌ നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+