ഗുരുവായൂരിലെ നടപടി നികൃഷ്ടം: പിണറായി വിജയന്‍
പാലക്കാട്: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹ കര്‍മ്മം നടത്തിയ നടപടി നികൃഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
വയലാര്‍ രവിയുടെ മകനെനെതിരെയാണോ കൊച്ചുമകനെതിരെയാണോ ക്ഷേത്രത്തിലെ നടപടി എന്നതല്ല പ്രശ്‌നം. സമൂഹം പ്രതീക്ഷിയ്‌ക്കുന്ന നിലപാടല്ല ഗുരുവായൂരിലുണ്ടായത്.
കൃഷ്‌ണനെ വിശ്വസിച്ച് ഒരു ഭക്തന്‍ പോകുമ്പോള്‍ അവിടെ പ്രവേശിയ്‌ക്കരുതെന്നും പ്രവേശിച്ചാല്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തണമെന്നുമുള്ള നിലപാട് നവോത്ഥാന കാലഘട്ടത്തിന്റെ പുറകോട്ട് പോക്കാണ്.
സമൂഹത്തിന്റെ ഇത്തരം മാനസികാവസ്ഥകള്‍ മാറിയിട്ടില്ലെന്ന വസ്‌തുതകള്‍ പരിശോധിയ്‌ക്കേണ്ടതാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications