Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

പാലക്കാട്‌: നിത്യഹരിത വനമേഖലയായ പൂയംകുട്ടിയിലും ഭൂമി കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. മലയാറ്റൂര്‍ ഫോറസ്‌റ്റര്‍ ഉള്‍പ്പെടെ നിരവധി വനപാലകര്‍ക്ക്‌ ഇതില്‍ പങ്കുണ്ടെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്‌.

ഇവര്‍ക്കെതിരെ നടപടിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മുമ്പ്‌ പൂയംകുട്ടി വനമേഖലയിലെ കൈയ്യേറ്റം വിവാദമായപ്പോള്‍ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ആരോപണം തളളിയിരുന്നു. ഈ മേഖലയില്‍ അനധികൃത കൈയ്യേറ്റം നടന്നിട്ടില്ലെന്നാണ്‌ മന്ത്രി അന്ന്‌ പറഞ്ഞത്‌.

ഇതിനിടെ മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാനുളള പ്രത്യേക ദൗത്യസേന മൂന്നാര്‍ വുഡ്‌സ്‌ റിസോര്‍ട്ട്‌ പൊളിച്ചുമാറ്റി തുടങ്ങി. പളളിവാസല്‍-ആനച്ചാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട്‌ അനധികൃതമായി ഭൂമികൈയ്യേറി സ്ഥാപിച്ചതാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

കൊല്ലം ജില്ലയിലെ വട്ടക്കായല്‍ മേഖലയിലെ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.

ഇതേസമയം, കൊച്ചി നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ചൊവ്വാഴ്‌ച മുതല്‍ നടപടിയുണ്ടാകുമെന്ന്‌ കളക്ടര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു. എം.ജി റോഡിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ്‌ ആദ്യം നടപടിയുണ്ടാവുക.

കൈയ്യേറ്റക്കാര്‍ക്ക്‌ സ്വയം ഒഴിഞ്ഞു പോവാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെയാണ്‌ നടപടിയാരംഭിക്കുകയെന്നും കളക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+