എസ്‌എംഇ റാഗിംഗ് കേസ് : വാദം ജൂണ്‍ 25ലേയ്‌ക്ക് മാറ്റി
കോട്ടയം: എസ്‌എംഇ റാഗിംഗ് പീഡനക്കേസിന്റെ വിചാരണ കോട്ടയത്തെ പ്രത്യേക കോടതി ജൂണ്‍ 25ലേക്ക് മാറ്റിവച്ചു.
കേസിലെ പ്രാഥമിക വാദം കേള്‍ക്കലാണ് കോടതി മാറ്റിവെച്ചത്. തിങ്കളാഴ്‌ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്ന കേസില്‍ ഒരു മിനിറ്റുകൊണ്ട് തന്നെ നടപടികള്‍ അവസാനിച്ച് കോടതി കേസ് മാറ്റിവെയ്‌ക്കുകയായിരുന്നു.
ആറ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ കേസിലെ ഒന്‍പത് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ഇതില്‍ 7,8,9 പ്രതികള്‍ പ്രഥമിക വാദത്തിന് അപേക്ഷ ഫയല്‍ ചെയ്യാന്‍ കോടതിയോട് സമയം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് കോടതി വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയും ലാബ് മുറില്‍ വെച്ച് പീഡിപ്പിയ്‌ക്കുകയും ചെയ്‌തുവെന്നാണ് കേസ്. 2005 ഒക്ടോബര്‍ 21നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.












Click it and Unblock the Notifications