വി.എസ് പൊതുസ്വത്താണെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് ഉച്യുതാനന്ദന്‍ സിപിഎമ്മിന്റെ മാത്രം സ്വത്തല്ലെന്നും അദ്ദേഹം പൊതുസ്വത്താണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
വി.എസ് പാര്‍ട്ടിയുടെ സ്വത്താണെന്നും പൊതു സ്വത്താക്കിമാറ്റാന്‍ ആരും ശ്രമിക്കേണ്ടെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനയോട് പ്രതികരിയ്‌ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് കേരളത്തിന്റെ പൊതു സ്വത്താണ്. അദ്ദേഹത്തെ സ്വകാര്യ സ്വത്താക്കാന്‍ സിപിഎം ശ്രമിയ്‌ക്കുന്നത് ശരിയല്ല.
ജനങ്ങളുടെ വോട്ട് നേടിയാണ് വി.എസ് വിജയിച്ചത്. പിന്നീടാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അപ്പോള്‍ എങ്ങനെയാണ് വി.എസ് സ്വകാര്യസ്വത്താവുക.
പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം മാത്രമായിരുന്നു വി.എസ്സെങ്കില്‍ പിണറായിയുടെ അവകാശവാദം അനുവദിച്ചുകൊടുക്കാമായിരുന്നു. - ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പിണറായി വിജയന്റെ ഇത്തരം പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടത് കേരള സമൂഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications