Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ നടപടി നികൃഷ്ടം: പിണറായി വിജയന്‍

ന്യൂയോര്‍ക്ക് : നിര്‍ബന്ധങ്ങള്‍ക്ക് അവധി നല്‍കി ലിന്റ്സെ ലോഹന്‍ അതിന് സമ്മതിച്ചു. ഇനി മുതല്‍ പൂര്‍ണ നഗ്നയായി ലൈംഗികരംഗങ്ങളില്‍ അഭിനയിക്കാമെന്ന് സംവിധായകന് ഈ ഇരുപതുകാരിയായ സുന്ദരി വാക്കുകൊടുത്തു.

ലൈംഗികവേഴ്ചാ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു ലിന്റ്സെ ലോഹന്‍ ഇതുവരെ. എന്നാല്‍ നല്ല നടിയെന്ന് പേരെടുക്കണമെങ്കില്‍ ഇത്തരം രംഗങ്ങളിലും മികവ് തെളിയിക്കണമെന്നാണ് ലിന്റ്സെയുടെ പുതിയ തിയറി.

പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ് സിവര്‍സ്റ്റണ്‍ സംവിധാനം ചെയ്യുന്ന ഐ നോ ഹു കില്‍ഡ് മി എന്ന ചിത്രത്തിലാണ് ലിന്റ്സെ നിര്‍ബന്ധം ഉപേക്ഷിച്ച് പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ഉളളത്.

ഒരു കാബറെ നര്‍ത്തകിയുടെ വേഷമാണ് ലിന്റ്സെയ്ക്ക് ഈ ചിത്രത്തില്‍. തന്റെ തീരുമാനം മാറ്റിയ സംവിധായകനെ പ്രശംസകൊണ്ട് മൂടാനും ലിന്റ്സെ മടിക്കുന്നില്ല.

""മിടുക്കനായ സംവിധായകനാണ് ക്രിസ്. തന്റെ സിനിമയ്ക്കു വേണ്ടി എന്നെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാനുളള സമ്മതം ഞാന്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ആദ്യമൊക്കെ ചെറിയൊരു മടിയുണ്ടായിരുന്നു. പിന്നീട് അത് മാറി"".

ലൈംഗിക രംഗങ്ങള്‍ അഭിനയിക്കുന്പോള്‍ പ്രേക്ഷകര്‍ക്ക് താന്‍ പതിവായി ഇങ്ങനെ ചെയ്യുന്നയാളാണെന്ന് തോന്നണമെന്നാണ് നടിയുടെ പക്ഷം. യാതൊരു മുന്‍പരിചയവുമില്ലാത്ത തനിക്ക് പ്രേക്ഷകരില്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കാനായാല്‍ നല്ലനടിയെന്ന് പേരെടുക്കാമത്രേ.

പേരന്റ് ട്രാപ്പ് എന്ന കുട്ടികളുടെ ചിത്രത്തിലൂടെ ഹോളിവുഡിലെത്തിയ ലിന്റ്സെയുടെ മനംമാറ്റം സംവിധാകന്‍ പകര്‍ത്തിയിരിക്കുന്നതെങ്ങനെ എന്നു കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ജൂണ്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പൊതുസ്ഥലത്ത് അബദ്ധത്തിലെന്നോണം മാറിടം പ്രദര്‍ശിപ്പിച്ചും ഈ നടി ഈയിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+