Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയ്ക്കെതിരെ കേസെടുത്തു

ചെന്നൈ: സണ്‍ ടിവി ഗ്രൂപ്പുമായി ഇടഞ്ഞ ഡിഎംകെ കലൈഞ്‌ജര്‍ ടിവിയെന്ന പേരില്‍ പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു.

തമിഴ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്കായ രാജ്‌ ഗ്രൂപ്പുമായി ചേര്‍ന്നാണ്‌ ഡിഎംകെ പുതിയ ചാനല്‍ തുടങ്ങുന്നത്‌. പാര്‍ട്ടിയുടെ ചിഹ്നമായ ഉദയസൂര്യന്‍ തന്നെയായിരിക്കും ചാനലിന്റെ ലോഗോയുമെന്നാണ്‌ സൂചന.

ചാനല്‍ തുടങ്ങുന്നതിന്‌ ആവശ്യമായ എല്ലാനടപടിക്രമങ്ങളും എത്രയും പെട്ടന്ന്‌ പൂര്‍ത്തിയാക്കാന്‍ പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രി ഡി. രാജയോട്‌ ഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌. പുതിയ ചാനല്‍ തുടങ്ങാനുള്ള അപേക്ഷ തിങ്കളാഴ്‌ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

ആഗസ്റ്റ്‌ 15ന്‌ സംപ്രേഷണം ആരംഭിയ്‌ക്കത്തക്ക രീതിയിലാണ്‌ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ആദ്യം ജൂണ്‍ 3ന്‌ ചാനല്‍ സംപ്രേഷം ആരംഭിയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാല്‍ അന്ന്‌ ചാനല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാത്രമേ നടത്തുകയുള്ളുവെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം. കരുണാനിധി അറിയിച്ചു.

ചാനല്‍ പാര്‍ട്ടിയുടേതായിരിക്കുമെങ്കിലും മാധ്യമ രംഗത്തെ പരിചയസമ്പന്നരായ ആളുകളായിരിക്കും ഇതിന്‌ നേതൃത്വം നല്‍കുകയെന്നും നിരവധി പേര്‍ സഹായ വാഗ്‌ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും കരുണാനിധി അറിയിച്ചു.

മക്കള്‍ മനസ്സ്‌ എന്ന വിവാദസര്‍വ്വേയുടെ പേരിലാണ്‌ കരുണാനിധി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയുമായി ഇടഞ്ഞത്‌. ഇതിനെത്തുടര്‍ന്ന്‌ സണ്‍ ടിവിയുടെ ഓഹരി വില ഇടിഞ്ഞിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+