അഭയ കേസ്: ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലേക്ക് ബൈക്കിലെത്തിയ അജ്ഞാതര്‍ ബോംബെറിഞ്ഞു. രണ്ടുതവണയായുണ്ടായ ആക്രമണത്തില്‍ പ്രധാന ഗേറ്റിലെ ഗാര്‍ഡിനു പരുക്കേറ്റു.
എസ്‌എപിയില്‍ നിന്ന് 20ന് ജയില്‍ ഡ്യൂട്ടിക്കെത്തിയ ഗാര്‍ഡ് കാട്ടാക്കട സ്വദേശി ശൈലേന്ദ്രനാഥിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ബൈക്കിലെത്തിയ അജ്ഞാതര്‍ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.ശൈലേന്ദ്രനാഥിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്നാണ് സൂചന.
ചായ കുടിക്കാനായി ജയില്‍ മതിലിനോടു ചേര്‍ന്നുള്ള കടയിലേക്ക് ബൈക്കില്‍ വരികയായിരുന്ന ശൈലേന്ദ്രനാഥിനു നേരെ ഗേറ്റിനു പതിനഞ്ച് മീറ്റര്‍ അകലെവച്ച് ആദ്യം ബോംബെറിഞ്ഞെങ്കിലും ദേഹത്തു കൊണ്ടില്ല. ബൈക്ക് ഓടിച്ചു മതിലിനു പുറത്തെത്തിയതിനു പിന്നാലെ വീണ്ടും ബോംബെറിഞ്ഞശേഷം അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ജയില്‍ ഐജി ബാബുരാജ്, ഡപ്യൂട്ടി കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ സ്ഥലത്തെത്തി. ആക്രമണത്തിനുപയോഗിച്ച നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മ്യൂസിയം സിഐ: എ.എല്‍ നജ് മുല്‍ ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശൈലേന്ദ്രനാഥിന്റെ മൊഴിയെടുത്ത ശേഷം, വ്യക്‌തിവൈരാഗ്യമാണോ സംഭവത്തിനു പിന്നില്‍ എന്ന് അന്വേഷിക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications