23 വര്‍ഷം സര്‍വ്വീസുളളവര്‍ക്ക് എഎസ്‌ഐ തസ്‌തിക: കോടിയേരി
തിരുവനന്തപുരം: 23 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ എല്ലാ പോലീസുകാര്‍ക്കും എഎസ്‌ഐമാരായി പ്രമോഷന്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സെക്യൂരിറ്റി കമ്മീഷന്‍ ഉടനെ രൂപീകരിക്കുമെന്നും പത്തനംതിട്ടയില്‍ പുതുതായി ഒരു സെന്‍ട്രല്‍ ജയിലും ചിറ്റൂരിലും ഹോസ്‌ദുര്‍ഗിലും സബ് ജയിലുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പോലീസും ജനങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം ഓഗസ്‌റ്റ് ഒന്നു മുതല്‍ വര്‍ധിപ്പിക്കും.
വരുന്ന ഒരു വര്‍ഷത്തിനുളളില്‍ എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കമ്യൂണിറ്റി പോലീസ് സംവിധാനം നിലവില്‍ വരും. പോലീസുകാര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കും.
101 പോലീസ് സ്‌റ്റേഷനുകള്‍ ഇതിനോടകം കംപ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. 136 എണ്ണം കൂടി ഉടനെ കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications