അഭയകേസ്: ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളെന്ന് കോടതി
തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡിവൈഎസ്‌പി എ.സി തോമസിനെ സ്ഥലം മാറ്റിയതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുമായി തോമസ് സഹകരിച്ചില്ലെന്നും ദൗത്യ സംഘത്തിന്‍റെ തീരുമാനങ്ങള്‍ ചോര്‍ത്തിയെന്നും ആരോപിച്ച് പ്രത്യേക ദൗത്യസംഘത്തിലെ ഐ.ജി ഋഷിരാജ് സിംഗ്, ഡി.ജി.പി രമണ്‍ ശ്രീവാസ്തവയ്ക്ക് പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടനെയാണ് ഡിവൈഎസ്‌പിയെ സ്ഥലം മാറ്റിയത്. തോമസിന് പുതിയ ചുമതല നല്‍കിയിട്ടില്ല.












Click it and Unblock the Notifications