Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളെന്ന് കോടതി

തിരുവനന്തപുരം: പ്ലസ് ടു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ്‌ ടുവിന്‌ 64.32 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 50.56 ശതമാനമാണ്‌ വിജയം.

വിദ്യാഭ്യാസമന്ത്രി എം.എ ബേബിയാണ്‌ ഫലപ്രഖ്യാപനം നടത്തിയത്‌. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും.

മൊത്തം 2,13,786 പേരാണ്‌ ഉന്നതപഠനത്തിന്‌ അര്‍ഹരായിട്ടുള്ളത്‌. റഗുലര്‍ സ്ട്രീമില്‍ 2,42,861 പേര്‍ പരീക്ഷയെഴുതി. അതില്‍ 1,75,742 പേര്‍ ഉന്നത പഠനത്തിന്‌ അര്‍ഹരായി.

11 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട് . ആറ്‌ സ്കൂളുകളില്‍ ആരും ജയിച്ചില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാര്‍ട്ട്‌-1, 2 വിഭാഗങ്ങള്‍ ചേര്‍ത്ത്‌ 77.53 ശതമാനം പേര്‍ ഉന്നതപഠനത്തിന്‌ അര്‍ഹാരയപ്പോള്‍ പാര്‍ട്ട്‌ മൂന്ന്‌ കൂടി ചേര്‍ക്കുമ്പോള്‍ അത്‌ 50.56 ശതമാനമായി.

വിജയം നേടിയവരില്‍ 455 പേര്‍ക്ക്‌ എ പ്ലസ്‌ ഗ്രേഡ്‌ ലഭിച്ചു. 4981 പേര്‍ക്ക്‌ എ ഗ്രേഡുണ്ട്‌. 21,565 വിദ്യാര്‍ഥികള്‍ ബി പ്ലസ്‌ നേടി.. 56,114 പേര്‍ക്ക്‌ ബി ഗ്രേഡു ലഭിച്ചു. 1,12,566 പേര്‍ക്ക്‌ സി പ്ലസ്‌ ഗ്രേഡും 2,01,759 പേര്‍ക്ക്‌ സി ഗ്രേഡും ലഭിച്ചു. 1,11,445 പേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+