Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രപ്രവേശനം: വേണ്ടി വന്നാല്‍ ഓര്‍ഡിനന്‍സ്‌

മലപ്പുറം: ദൈവവിശ്വാസികളായ മുഴുവന്‍ പേര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി ഓര്‍ഡിനന്‍സ്‌ ഇറക്കുമെന്ന്‌ ദേവസ്വം മന്ത്രി ജി. സുധാകരന്‍. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങളില്‍ പ്രവേശനത്തിന്‌ ഏതെങ്കിലും മതവിശ്വാസിക്ക്‌ ആഗ്രഹമുണ്ടെങ്കില്‍ അതിനുളള സൗകര്യം ഉണ്ടാകണം. ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ ഇതാണെങ്കില്‍ സര്‍ക്കാര്‍ ആവശ്യമെങ്കില്‍ ഓര്‍ഡിനസ് ഇറക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ അധികാരങ്ങളും സൗകര്യങ്ങളും വെട്ടിക്കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ ചെയര്‍മാനു മാത്രം കാറുണ്ടായാല്‍ മതി. അംഗങ്ങള്‍ക്ക്‌ അതിന്റെ ആവശ്യമില്ല.

ദേവസ്വം ബോര്‍ഡില്‍ കാലങ്ങളായി കൊളളയാണ്‌ നടക്കുന്നതെന്നും ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യറിയോട്‌ തനിക്ക്‌ ബഹുമാനമേയുളളൂ. മജിസ്‌ട്രേറ്റിനെ കുറിച്ച്‌ താന്‍ നടത്തിയെന്ന്‌ പറയുന്ന പരാമര്‍ശം ആലപ്പുഴയിലും മറ്റും സാധാരണ പറയാറുളള വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+