Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും

ദില്ലി: കേരളത്തിലെ 11 സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കു കൂടി ന്യൂനപക്ഷ പദവി അനുവദിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷണറാണ്‌ പദവി അനുവദിച്ചത്‌.

സെന്റ്‌ ജെയിംസ്‌ ഫാര്‍മസി കോളെജ്‌, സെന്റ്‌ ജയിംസ്‌ മെഡിക്കല്‍ അക്കാദമി, അമല കോളെജ്‌ ഓഫ്‌ നഴ്‌സിങ്‌, അമല ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, സെന്റ്‌ ജോസഫ്‌ കോളെജ്‌ ഓഫ്‌ ഫാര്‍മസി, സഹൃദയ കോളെജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്റ്‌ ടെക്‌നോളജി, ലിസി മെഡിക്കല്‍ ആന്റ്‌ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ്‌, ജൂബിലി മിഷന്‍ കോളെജ്‌ ഓഫ്‌ നഴ്‌സിങ്‌, ജൂബിലി മിഷന്‍ സ്‌കൂള്‍ ഓഫ്‌ നഴ്‌സിങ്‌, സാന്‍ജോ കോളെജ്‌ ഓഫ്‌ നഴ്‌സിങ്‌ എന്നീ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ പദവി നല്‍കിയത്‌.

കമ്മീഷന്‍ മുന്പാകെ ഹര്‍ജി നല്‍കിയ എട്ടു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. തിയോഫിലിസ്‌ കോളെജ്‌ ഓഫ്‌ നഴ്‌സിങ്‌, നിര്‍മ്മല കോളെജ്‌ ഓഫ്‌ നഴ്‌സിങ്‌, നിര്‍മ്മല കോളെജ്‌ ഓഫ്‌ കമ്പ്യൂട്ടര്‍ എന്നീ സ്ഥാപനങ്ങളോടാണ്‌ എല്ലാ രേഖകളും ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്‌.

ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ 2 ജി വകുപ്പ്‌ പ്രകാരമാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കുന്നത്‌. ഈ വകുപ്പ്‌ പ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍ ജനിച്ച വ്യക്തിയോ, ന്യൂനപക്ഷ സംഘടനയില്‍ പെട്ടവരോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂനപക്ഷ പദവി ആവശ്യപ്പെടാനുളള അധികാരം ഉണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+