കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തെ വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന്‌ രക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. യുപിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി "യുപിഎ സര്‍ക്കാരിന്റെ മൂന്ന്‌ വര്‍ഷം: ജനങ്ങള്‍ക്കുളള റിപ്പോര്‍ട്ട്‌ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ്‌ മൂന്ന്‌ വര്‍ഷങ്ങളായി പൊതു നിക്ഷേപങ്ങള്‍ സ്വരൂപിക്കുക വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയ്‌ക്കുളള നടപടികളെടുത്തു. പ്രത്യേക സാന്പത്തിക നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ രാജ്യത്ത്‌ ഒന്പത്‌ ശതമാനം സാന്പത്തിക വളര്‍ച്ച ഉറപ്പാക്കി.

എന്നാല്‍, കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്വീകരിച്ച വളര്‍ച്ചാ പദ്ധതികള്‍ വിലക്കയറ്റത്തിന്‌ കാരണമായിട്ടുണ്ട്‌. ചില സാധനങ്ങള്‍ക്ക്‌ ആവശ്യം വര്‍ദ്ധിച്ചത്‌ പണപ്പെരുപ്പത്തിനും കാരണമായി. തുടര്‍ന്ന്‌ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വിലക്കയറ്റം നിയന്ത്രണാധീനമാക്കാന്‍ സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X