വി.എസിന് മറുപടിയുമായി പിണറായി
ഗോരഖ്‌പൂര്‍: ചൊവ്വാഴ്‌ച ഗോരഖ്‌പൂരിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഉടനീളം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ബസ് സ്‌റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ബുധനാഴ്‌ച രാവിലെ ഫസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍സ്‌ഫോടകവസ്‌തു ശേഖരം കണ്ടെത്തി. 10 കിലോ സ്‌ഫോടക വസ്‌തുക്കളും 20 കിലോ അമോണിയം നൈട്രേറ്റുമാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
ഗോരഹ്‌പൂരിലെ ഗോല്‍ഹാര്‍ കേന്ദ്ര മാര്‍ക്കറ്റില്‍ നടന്ന മൂന്നു സ്‌ഫോടനങ്ങളെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സ്‌ഫോടന വസ്‌തുക്കള്‍ കണ്ടെത്തിയത്. 10 മിനിറ്റ് ഇടവേളകളിലാണ് ബോംബുകള്‍ പൊട്ടിയത്. 12 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
പോളിത്തീന്‍ കവറുകളിലും ലഞ്ച് ബോക്‌സുകളിലുമായി സൂക്ഷിച്ചിരുന്ന ബോംബുകള്‍ മോട്ടോര്‍ സൈക്കിളുകളുടെ മുകളിലായിട്ടായിരുന്നു വെച്ചിരുന്നത്. കറുത്ത നിറത്തിലുളള മോട്ടോര്‍ സൈക്കിളിലാണ് ബോംബ് വെച്ചിരുന്നതെന്ന് പരിക്കേറ്റ് ഒരാള്‍ പറഞ്ഞു.
നശീകരണ ശക്തി കുറഞ്ഞ ബോംബ് ആളുകളില്‍ സംഭ്രമം ജനിപ്പിക്കാന്‍ വേണ്ടിയുളളതായിരുന്നുവെന്നായിരുന്നവെന്ന നിഗമനത്തിലാണ് പോലീസ്. ജനുവരിയല്‍ ഗോരഖ്‌പൂരില്‍ നടന്ന ഹിന്ദു മുസ്ലീം ലഹളയില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications