Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും

മൂന്നാര്‍: അബാദ്‌ റിസോര്‍ട്ടിന്റെ റവന്യു രേഖകള്‍ ടാറ്റായുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ പിടിച്ചെടുത്തു. റവന്യു ഓഫീസില്‍ സൂക്ഷിക്കേണ്ട രേഖകളാണിവ. ദൗത്യസംഘം നടത്തിയ റെയ്‌ഡിലാണ്‌ സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തി.

ദേവികുളം മുന്‍ താലൂക്ക്‌ സര്‍വ്വേയര്‍ സുരേന്ദ്രന്‍ ആചാരിയേയും അദ്ദേഹത്തിന്റെ രണ്ടു സഹായികളേയും ദൗത്യസംഘ മേധാവി അറസ്റ്റു ചെയ്‌തു. ഓഫീസ്‌ രേഖകള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചതിനാണ്‌ അറസ്റ്റ്‌.

ഇതിനിടെ മൂന്നാറിലെ അബാദ്‌ റിസോര്‍ട്ട്‌ പൊളിക്കുന്നതു തിങ്കളാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞു. സ്‌പെഷല്‍ ഓഫീസര്‍ നിയമനം ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ ജെ.ബി കോശി, ജസ്‌റ്റിസ്‌ കെ.പി ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

ഇതേസമയം എംജി റോഡിലെ ക്ഷേത്രഅലങ്കാര ഗോപുരം ഒഴിപ്പിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ടിഡി ദേവസ്വം ക്ഷേത്രത്തിന്റെ ഗോപുരം പൊളിക്കാന്തെതിയപ്പോഴാണ്‌ നാട്ടുകാര്‍ കൂട്ടമായെത്തി റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ തടഞ്ഞത്‌.

സംഘര്‍ഷസാധ്യതയുണ്ടായതിനെതുടര്‍ന്ന്‌ അലങ്കാര ഗോപുരം പൊളിച്ചുനീക്കുന്നത്‌ തല്‍ക്കാലത്തേയ്‌ക്ക്‌ മാറ്റിവെച്ചു. എംജി റോഡിലെ മറ്റ്‌ ഒഴിപ്പിക്കലുകള്‍ തുടരുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+