വി.എസിന് മറുപടിയുമായി പിണറായി
തിരുവനന്തപുരം: അനധികൃത കൈയേറ്റക്കാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ കൂടുതല്‍ സമയം നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്‌ച വരെ സമയം നല്‍കാനാണ് തീരുമാനം. എന്നിട്ടും ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച് എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം വാടി കടപ്പുറത്തുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച 19ഓളം കുടുംബങ്ങള്‍ക്ക് പരമാവധി 10,000 രൂപ വരെ സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ചിക്കുന്‍ഗുനിയ ബാധിതമായ ചിറ്റാര്‍, സീതത്തോട് വില്ലേജുകളിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎസ് സിയില്‍ നിലവിലുളള ആറ് ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കും. കെ.എന്‍ മോഹനന്‍ നമ്പ്യാര്‍, കെ. അരുണന്‍, അജയകുമാര്‍ കോടോത്ത്, അഡ്വ.ജി രാജേന്ദ്രപ്രസാദ്, സി.എന്‍ പ്രസന്നന്‍, ഡോ കെ.സി ജോസഫ് എന്നിവരായിരിക്കും പുതുതായി പിഎസ് സി അംഗങ്ങളാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications