Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും

ആലപ്പുഴ: പാം ഫൈബര്‍ കമ്പനിയിലെ തൊഴിലാളികള്‍ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മാരാരിക്കുളം നി യോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ബുധനാഴ്ച സംയുക്തമായി ആചരിക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം.

ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകള്‍ സമാധാനപരമാണ്‌. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യാപ്പെട്ടിട്ടില്ല. മാരാരിക്കുളത്തെ കടകമ്പോളങ്ങള്‍ അടഞ്ഞ്‌ കിടക്കുകയാണ്‌. അതേ സമയം ഹര്‍ത്താല്‍ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല.

മാരാരിക്കുളത്ത്‌ ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട്‌ അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പാം ഫൈബര്‍ കമ്പനി പരിസരത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പാം ഫൈബറിന്റെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌ വരെ സമരം തുടരുമെന്ന്‌ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍ അറി യിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ 78 സെന്റോളം ഭൂമി പാം ഫൈബര്‍ കയ്യേറിയതായി കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+