വി.എസിന് മറുപടിയുമായി പിണറായി
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിലെ പ്രതിസ്ഥാനത്തു നിന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ പേര് ഒഴിവാക്കി. പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയത്.
കേസിലെ ഏഴാം പ്രതിയായിരുന്ന ശ്രീമതി, രണ്ടാം പ്രതിയായിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഷേണായി എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയുളള ഇടക്കാല റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. പി.കെ ശ്രീമതിക്കെതിരെ പ്രത്യക്ഷത്തില്‍ ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ എസ്‌എടിയില്‍ അണുബാധയുണ്ടായി നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരും ആശുപത്രി അധികൃതരും കുറ്റക്കാരാണെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാസമയം ആരോഗ്യവകുപ്പിനെ വിവരങ്ങള്‍ അറിയിക്കുന്നതിന് സൂപ്രണ്ടും ഡോക്ടര്‍മാരും പരാജയപ്പെട്ടുവെന്നും വി. രാജശേഖരന്‍ അദ്ധ്യക്ഷനായ വിദഗ്‌ധ റി്‌പ്പോര്‍ട്ടില്‍ പറയുന്നു.
എസ്‌എടിയിലെ കാര്യങ്ങള്‍ ഉന്നതങ്ങളിലേക്കെത്തിക്കാന്‍ സംവിധാനമില്ല. കൂടുതല്‍ സ്ഥലം, പണം, ജീവനക്കാര്‍ എന്നതാണ് സമിതി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സമിതി നിര്‍ദേശിച്ചു. ഇപ്പോള്‍ എസ്‌എടിയില്‍ 60 കുട്ടികള്‍ക്ക് ഒരു ഡോക്ടറും ഒരു നഴ്‌സും മാത്രമാണുളളത്. ആശുപത്രി കൃത്യമായി ശുചീകരിക്കാനുളള നടപടികള്‍ എടുത്തില്ല.
ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. അണുബാധയ്‌ക്കെതിരെയുളള മുന്‍കരുതല്‍ എടുക്കാതെയാണ് ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്‌ഗദ്ധ സമിതി റിപ്പോര്‍ട്ട് ബുധനാഴ്‌ച ആരോഗ്യമന്ത്രി പി.കെ ശ്രീമതിയ്‌ക്ക് സമര്‍പ്പിക്കും.












Click it and Unblock the Notifications