Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി മുന്പാകെ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കി. കോടതിക്കെതിരെ താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന്‌ മന്ത്രി വിശദീകരണം നല്‍കി.

മാവേലിക്കര ഓണാട്ടുക്കര ഭാഗത്ത ബുദ്ധി ശരിയ്‌ക്ക്‌ ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്നവരെയാണ്‌ കൊഞ്ഞാണന്‍മാര്‍ എന്നു വിളിക്കുന്നത്‌.എന്നാല്‍ കോടതിയെ ആക്ഷേപിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രത്യേകമായി ഒരു മജിസ്‌ട്രേറ്റിനെയോ മൊത്തം മജിസ്‌ട്രേറ്റുമാരെയോ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ലെന്നും മന്ത്രി കോടതിയെ അറിയിച്ചു.

മന്ത്രി സ്ഥാനം പോലുളള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക്‌ കോടതിയിലുളള വിശ്വാസം തകരുമെന്ന്‌ കോടതി പറഞ്ഞു. കേസ്‌ ഈ മാസം 28ലേക്കു മാറ്റി.

ഈ മാസം ഏഴാം തീയ്യതി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ഒരു പരിപാടിക്കിടെയാണ്‌ എസ്‌എടി സംഭവത്തില്‍ മന്ത്രി ശ്രീമതിക്കെതിരെ കേസെടുത്ത കോടതി നടപടി പരാമര്‍ശിച്ച്‌ മജിസ്‌ട്രേട്ടുമാരെ കൊഞ്ഞാണന്‍മാര്‍ എന്ന്‌ മന്ത്രി വിശേഷിപ്പിച്ചത്‌. ഇതു ചൂണ്ടിക്കാട്ടി അഡ്വ. മുട്ടട എസ്‌. ബാലചന്ദ്രന്‍ മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ അഡ്വ. ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി മുന്പാകെ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ കോടതി ഹര്‍ജി സ്വീകരിക്കാതെ ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ പരിഗണനയ്‌ക്കു വിടുകയായിരുന്നു. തുടര്‍ന്ന്‌ സിജെഎം കോടതി നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ മന്ത്രിയോട്‌ ആവശ്യപ്പെടുകയായിരുന്നു. അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായരാണ്‌ മന്ത്രിയ്‌ക്കു വേണ്ടി കോടതിയില്‍ ഹാജരായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+