ആക്ഷേപിക്കുന്നവര്‍ തന്നെ മാധ്യമസിന്റിക്കേറ്റിനെ ആശ്രയിക്കുന്നു: വി.എസ്
തിരുവനന്തപുരം: മാധ്യമ സിന്‍ഡിക്കേറ്റെന്ന് എപ്പോഴും വിളിച്ച് ആക്ഷേപിക്കുന്നവര്‍ തന്നെ ആ സിന്‍ഡിക്കേറ്റിനെ ആശ്രയിക്കുന്ന അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാമര്‍ശം പിണറായി വിജയനുള്ള മറുപടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അങ്ങനെതന്നെയെ എന്നായിരുന്നു മുഖ്യമന്തിയുടെ മറുപടി.
എല്‍ഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ മുന്നണി കണ്‍വീനറും പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി സെക്രട്ടറിയുമാണ് വാര്‍ത്താലേഖകരെ അറിയിക്കാറുള്ളത്. എന്നാല്‍ മുന്നണിയുടേയും പാര്‍ട്ടിയുടേയും യോഗം നടക്കുന്നതിനിടയില്‍ തന്നെ ചിലര്‍ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നുണ്ട്.
മൂന്നാര്‍ ദൗത്യസംഘത്തിന്റെ കാര്യത്തില്‍ തര്‍ക്കം, ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് ആര്‍ക്ക് തുടങ്ങിയ വാര്‍ത്തകള്‍ ഉണ്ടാകുന്നത് ഇങ്ങനെ ചോര്‍ത്തിനല്‍കുന്നതുകൊണ്ടാണ്. യഥാര്‍ഥത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും വി.എസ് പറഞ്ഞു.
പിണറായി വിജയന്റെ പല ആരോപണങ്ങള്‍ക്കും മറുപടി പറയുന്ന തരത്തിലായിരുന്നു വി.എസിന്റെ പരാമര്‍ശങ്ങള്‍












Click it and Unblock the Notifications