ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും
പോര്‍ട്ട് ഓഫ് സ്‌പെയിന്‍(ട്രിനിഡാഡ്): പ്രശസ്‌തനായ ഇന്ത്യന്‍ സന്യാസി ബലാത്സംഗ കേസില്‍ ട്രിനിഡാഡില്‍ പോലീസ് പിടിയിലായി. 85 വയസ്സു പ്രായമുളള സന്യാസിയാണ് അറസ്റ്റിലായത്.
ഇന്ത്യയിലെ പ്രമുഖ ഹിന്ദുസംഘടനയിലെ അംഗമായ സന്യാസിയെ ഞായറാഴ്‌ച വൈകുന്നേരമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. 22 വയസ്സ് പ്രായമായ യുവതിയെ മാനഭംഗപ്പെടുത്തിയതിനാണ് അറസ്റ്റ്.
ആത്മീയ ഉപദേശം തേടി സന്യാസിയുടെ ഫിലിപ്പിയിലെ ആശ്രമത്തിലെത്തിയ യുവതിയെ അയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അവരെ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കി.
സന്യാസിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് വളരെ ആദരിക്കപ്പെടുന്നയാളായതിനാലാണ് പേരു വെളിപ്പെടുത്താതതെന്ന് പോലീസ് വ്യക്തമാക്കി.
വളരെ വര്‍ഷങ്ങളായി സന്യാസി ട്രിനിഡാഡ് സന്ദര്‍ശനം നടത്താറുണ്ട്. വലിയൊരു ആരാധകവൃത്തം തന്നെ സന്യാസിക്കുണ്ട്. മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും ഇയാളെ സന്ദര്‍ശിക്കാനെത്താറുണ്ട്.
ട്രിനിഡാഡിലെ 24% പേരും ഹിന്ദുമത വിശ്വാസികളാണ്. ജാതിമതഭേദ്യമന്യേയാണ് ജനങ്ങള്‍ ഇയാളെ സന്ദര്‍ശിക്കാനെത്താറുളളത്. സന്യാസിക്കെതിരേയുളള ക്രിമിനല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ട്രിനിഡാഡിലെ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications