മര്യാദ എല്ലാവര്‍ക്കം ബാധകം: പിണറായി
ദില്ലി: രാജ്യത്തെ 21 ഹൈക്കോടതികളിലായി 30 ലക്ഷത്തിലധികം കേസുകള്‍ കെട്ടികിടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്. ഇതിനു പുറമേ, വിവിധ കീഴ്ക്കോടതികളില്‍ രണ്ടര കോടിയിലധികം കേസുകളും കെട്ടികിടക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടികിടക്കുന്നത് അലഹബാദ് ഹൈക്കോടതിയിലാണ്. ഇവിടെ 10 ലക്ഷത്തിലധികം കേസുകളാണുളളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ 39,780 സിവില്‍-ക്രിമിനല്‍ കേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി വിവിധ ജയിലുകളില്‍ 2,096 പേര് വിചാരണ തടവുകാരായി കഴിയുന്നു.
മദ്രാസ് ഹൈക്കോടതിയില്‍ 4,06,958 കേസുകളും ബോംബെ ഹൈക്കോടതിയില്‍ 3,62,949 കേസുകളും ഇത്തരത്തിലുണ്ട്. രാജ്യത്ത് ഏറ്റവും കുറച്ച് കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്നത് സിക്കിമിലാണ്. 51 കേസുകളെ ഇവിടെ കെട്ടികിടക്കുന്നുളളൂ.
ഇന്ത്യയില്‍ വിചാരണയില്ലാതെ കിടക്കുന്ന കേസുകളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 15,884 കേസുകളാണ് ഇവിടെ. തൊട്ടുപിറകില്‍ മദ്ധ്യപ്രദേശിലാണ്. 15,777 കേസുകളാണ് ഇവിടെ വിചാരണയ്ക്കായി കോടതിയിലുളളത്.