കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: ദൂരദര്‍ശന്‍ ചാനലുകള്‍ ഇനി മൊബൈലുകള്‍ വഴിയും ലഭ്യമാകും. തിരക്കുമൂലം ടിവി കാണാന്‍ കഴിയാതെ വരുന്നവര്‍ക്കായാണു ദൂരദര്‍ശന്‍ പുതിയ സംവിധാനം കൊണ്ടുവന്നത്.

കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ബുധനാഴ്ചയാണ് ദൂരദര്‍ശന്റെ മൊബെയില്‍ ടിവി സംവിധാനം ഉദ്ഘാടനം ചെയ്‌തത്.

പാര്‍ലമെന്റ്‌ സ്ട്രീറ്റിലെ ആകാശവാണി ഭവന്‌ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഡിജിറ്റല്‍ വിഡിയോ ബ്രോഡ്കാസ്റ്റിങ്‌ ഹാന്‍ഢെല്‍ഡ്‌ (ഡിവിബിഎച്ച്‌) സംവിധാനമുള്ള മൊബൈയിലുകളില്‍ ദൂരദര്‍ശന്‍റെ തിരഞ്ഞെടുത്ത ചാനലുകള്‍ ലഭ്യമാകും.

ആദ്യഘട്ടത്തില്‍ ഡിഡി നാഷനല്‍, ഡിഡി ന്യൂസ്‌, ഡിഡി സ്പോര്‍ട്സ്‌, ഡിഡി ഭാരതി, ഡിഡി ഉര്‍ദു, ഡിഡി പഞ്ചാബി, ഡിഡി ബംഗാളി, ഡിഡി പൊഡിഗൈ എന്നീ ചാനലുകളാണു ലഭിക്കുക. രാവിലെ 5.30 മുതല്‍ രാത്രി 12 വരെയുള്ള പരിപാടികള്‍ മൊബെയിലില്‍ ലഭിക്കും. തീര്‍ത്തും സൗജന്യമായാണ് പരിപാടികള്‍ ലഭിയ്ക്കുക.

എട്ടു മാസത്തിനുള്ളില്‍ ഡിഡിയുടെ 16 ചാനലുകള്‍ മൊബെയിലില്‍ ലഭ്യമാകുമെന്നു പ്രസാര്‍ ഭാരതി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫിസര്‍ ബി.എസ്‌. ലല്ലി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റു മെട്രോകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

ഡിവിബിഎച്ച്‌ സംവിധാനമുള്ള മൊബെയിലിന്റെ വില ഇപ്പോള്‍ 35,000 രൂപയാണ്‌. കുറഞ്ഞ നിരക്കില്‍ ഡിവിബിഎച്ച്‌ മൊബെയില്‍ വിപണിയില്‍ എത്തിക്കുന്നതിനായി നോക്കിയ, സാംസങ്ങ്‌ തുടങ്ങിയ വന്‍ കന്പനികള്‍ ശ്രമിക്കുന്നുണ്ട്‌. ശ്രമം വിജയിച്ചാല്‍ 18000 രൂപയ്ക്കുവരെ ഇത്തരം മൊബൈലുകള്‍ ലഭ്യമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X