അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
മുംബൈ: നഗരത്തില്‍ ഷോപ്പിംഗിനിറങ്ങുകയാണോ? ഏങ്കില്‍ സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് ബാക്കി നാണയങ്ങള്‍ കിട്ടിയില്ലെങ്കില്‍ കടക്കാരനോട് നെറ്റിചുളിക്കേണ്ട.
മുംബൈയില്‍ നാണയങ്ങള്‍ക്ക് പ്രത്യേകിച്ചും അഞ്ചുരൂപാ നാണയത്തിന് വന്‍ ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പെട്ടന്നാണ് മുംബൈയില്‍ നാണയങ്ങളുടെ കുറവനുഭവപ്പെടാന്‍ തുടങ്ങിയത്. വലിയ തുകയുടെ നോട്ടുകള്‍ ലഭിയ്‌ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബാക്കിവരുന്ന നാണയം നല്‍കാന്‍ മുംബൈയിലെ വ്യാപാരികള്‍ അക്ഷരാര്‍ത്ഥത്തില്‍ നക്ഷത്രമെണ്ണുകയാണ്. അഞ്ചു രൂപയാണ് നല്‍കേണ്ടതെങ്കില്‍ ഒന്നും രണ്ടുമായി പെറുക്കിക്കൂട്ടി അഞ്ചുരൂപ തികയ്‌ക്കുമ്പോഴേയ്‌ക്കും അക്ഷമരായ ജനങ്ങളുടെ ചോദ്യം മുറ്റിയ മുഖമാണ് കച്ചവടക്കാര്‍ക്ക് കാണേണ്ടിവരുന്നത്.
തന്റെ കയ്യിലുള്ള നോട്ട് മാറി അഞ്ചുരൂപയുടെ നാണയം ലഭിയ്‌ക്കാനായി അഞ്ച് മണിക്കൂറാണ് താന്‍ കാത്തുനിന്നതെന്ന് ഏഷ്യന്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ മാനേജര്‍ എന്‍.ഡി ബല്‍സാര പറയുന്നു. 25 ദിവസത്തിനകം ഒരു ലക്ഷത്തോളം രൂപയുടെ അഞ്ചു രൂപ നാണയങ്ങള്‍ ആവശ്യമുണ്ട്. എന്നാല്‍ ഒരു രൂപയുടെ രണ്ടു രൂപയുടെയും നാണയങ്ങള്‍ കൊണ്ട് ആവശ്യം നടത്താനാണ് അറിയിപ്പ് ലഭിച്ചത്.
ബാക്കി നാണയങ്ങള്‍ക്കായി കടകളുടെ മുന്നില്‍ മണിക്കൂറുകളോളമാണ് ആളുകള്‍ കാത്തുനില്‍ക്കുന്നത്. പ്രധാനമായും ചെറുകിടകച്ചവടക്കാരെയാണ് ഈ ക്ഷാമം കാര്യമായി ബാധിയ്‌ക്കുന്നത്. ബാക്കി തുകയുടെ നാണയങ്ങള്‍ കൊടുക്കാനില്ലാത്തതിന്റെ പേരില്‍ പലരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ തിരിച്ചയക്കുകയാണ്.
ഇതിനിടെ കഴിഞ്ഞ 22 ദിവസമായി രണ്ടു കോടിയോളംരൂപയ്‌ക്കുള്ള നാണയങ്ങള്‍ വിതരണം ചെയ്‌തുകഴിഞ്ഞിട്ടുണ്ടെന്നാണ് റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇങ്ങനെയാണ് പ്രതികരിയ്‌ക്കുന്നതെങ്കിലും മറ്റു നഗരങ്ങളിലും നാണയങ്ങള്‍ക്ക് ക്ഷാമമനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications