അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
തിരുപ്പൂര്‍: കോയന്പത്തൂര്‍ ജില്ലയിലെ തിരുപ്പൂരിനടുത്ത് കനത്തമഴയില്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞുവീണ് ചുരുങ്ങിയത് 28 പേര്‍ മരിച്ചു.
അണുപ്പര്‍പാളയം അംഗേരിപാളയത്ത് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
അംഗേരിപാളയത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പനശാലയുടെ ഭാഗമായുള്ള ബാറിലേക്കാണ് സമീപത്ത് നിര്‍മാണത്തിലിരുന്ന ചുമരിടിഞ്ഞുവീണത്. 15 അടി ഉയരത്തിലുള്ള ചുമരിടിഞ്ഞ് ബാറിലേക്ക് വീണതില്‍ 27 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 5 ഓളം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവര്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ മിക്കവരും
50ലേറെ വര്‍ഷം പഴക്കമുള്ള സ്വകാര്യ ഡൈയിങ് യൂണിറ്റിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. എല്‍ മാതൃകയിലുള്ള ചുറ്റുമതിലിന്റെ ഭാഗത്ത് ഒരാഴ്ച മുന്പാണ് മദ്യശാലയുടെ ഭാഗമായുള്ള ബാര്‍ ആസ്ബറ്റോസില്‍ നിര്‍മിച്ചത്.
മുഴുവന്‍ കരിങ്കല്ലില്‍ നിര്‍മിച്ചതാണ് ചുറ്റുമതില്‍. മൃതദേഹങ്ങള്‍ ചതഞ്ഞുപോയതിനാല്‍ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.
കോയന്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. നീരജ് മിത്തല്‍, ദക്ഷിണമേഖലാ പോലീസ് ഐ.ജി. കെ. രാജേന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications