അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
കൊച്ചി: എം.ജി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍.
ചേംബര്‍ ഓഫ് കോമേഴ്‌സുകളുടെ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലും വിവിധ വ്യാപാര സംഘടനകളും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിയ്‌ക്കുന്നത്.
വൈകീട്ട് ആറുവരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബ്ബന്ധയ്‌ക്കില്ലെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്‌ട്രി പ്രസിഡന്‍ര് ഇ.എസ് ജോസ് അറിയിച്ചു.
ഇടിച്ചുനിരത്തല്‍ അവസാനിപ്പിയ്‌ക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തെക്കുറിച്ച് ആലോചിയ്‌ക്കും പൊളിച്ചുമാറ്റാന്‍ 24 മണിക്കൂര്‍മുമ്പ് മുന്നറിയിപ്പ് നല്‍കുകയെന്ന രീതി അധികൃതര്‍ പാലിച്ചിട്ടില്ല.
ബഹുരാഷ്ട്ര കുത്തകക്കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് പൊളിച്ചുമാറ്റല്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ക്രിമിനല്‍ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications