അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിയ്‌ക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിയ്‌ക്കാനുമായി കേന്ദ്ര സംഘമെത്തുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംഘത്തെ അയയ്‌ക്കുന്നത്.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ചിക്കന്‍ഗുനിയ. ഡെങ്കിപ്പനി എന്നീ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ സഹായം തേടിയത്.
നേരത്തെ സംസ്ഥാനത്തെ ചില ജില്ലകളില്‍ ചിക്കന്‍ഗുനിയ പടര്‍ന്നുപിടിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications