അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നടത്തിയ സര്‍വ്വേയില്‍ അനധികൃതമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ കണ്ടെത്തി. ഇവര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
എട്ട് സെന്റോളം ഭൂമി കൈയ്യേറിയതായി തെളിഞ്ഞിട്ടുണ്ട്. മൂന്നുദിവസത്തിനുളളില്‍ ഒഴിയണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കാര്യമായി കൈയ്യേറ്റം നടന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. നടപടികള്‍ സമയക്രമത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ ഭൂമി കൈയ്യേറിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സര്‍വ്വേ നടത്താനുളള തീരുമാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍.
ഇതിനിടെ ചിന്നക്കനാല്‍ മേഖലയിലെ ഏഴ് റിസോര്‍ട്ടുകള്‍ പ്രത്യേക ദൗത്യസംഘം പരിശോധിച്ചു. ഏലമലക്കാടുകള്‍ സംബന്ധിച്ച നിയമങ്ങള്‍ ഇവര്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ടാറ്റായ്‌ക്ക് ഭൂമി കൈമാറിയത് സംബന്ധിച്ച രേഖകളും പഠിച്ചുവരുന്നതായും ദൗത്യസംഘം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.സുരേഷ് കുമാര്‍ അറിയിച്ചു. കൈയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് മൂന്നു ദിവസം സര്‍ക്കാര്‍ നല്‍കിയ സാഹചര്യത്തില്‍ വ്യാഴാഴ്‌ച ഒഴിപ്പിക്കല്‍ നടപടി ഉണ്ടായിട്ടില്ല.












Click it and Unblock the Notifications