അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
തൃശൂര്‍: ധനികനാവുക എന്ന സ്വപ്നവുമായി ചുമട്ടുതൊഴിലാളിയായ വി.കെ.സുബ്രഹ്മണ്യം ഇതുവരെ വാങ്ങിക്കൂട്ടിയത് 18 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍. കഴിഞ്ഞ 22 വര്‍ഷമായി ഇങ്ങനെ ലോട്ടറി വാങ്ങി കൂട്ടിയപ്പോള്‍ സമ്മാനത്തുകയായി ലഭിച്ചതാകട്ടെ 2.48 ലക്ഷം രൂപ മാത്രം.
സുബ്രഹ്മണ്യന്‍ 17ാം വയസില്‍ തുടങ്ങിയതാണ് ലോട്ടറി വാങ്ങുന്ന ശീലം. ഇത്രയും കാലത്തിനുള്ളില്‍ ഇത്ര വലിയ തുക ലോട്ടറി വാങ്ങാന്‍ ചെലവഴിച്ചിട്ടും കനത്ത നഷ്ടം മാത്രമുണ്ടായതിലുള്ള നിരാശയില്‍ കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ താന്‍ ഇത്രയും കാലത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയ 600 കിലോഗ്രാം വരുന്ന ലോട്ടറി ടിക്കറ്റുകള്‍ കത്തിച്ചുകളഞ്ഞു.
വിധവയായ സഹോദരിയെയും അവരുടെ മകളെയും മരിച്ച സഹോദരന്റെ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ചുമലിലേറ്റിയ സുബ്രഹ്മണ്യന്‍ ഇതിനിടയില്‍ വിവാഹം കഴിക്കുക പോലും ചെയ്തില്ല.
ചുമട്ടുജോലിയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് സുബ്രഹ്മണ്യന്‍ ലോട്ടറികള്‍ വാങ്ങിച്ചിരുന്നത്. 9.75 ലക്ഷം രൂപയുടെ കേരള സംസ്ഥാന ലോട്ടറി സുബ്രഹ്മണ്യന്‍ വാങ്ങിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ കേരള സംസ്ഥാന ലോട്ടറി വാങ്ങുമ്പോള്‍ സുബ്രഹ്മണ്യന് ലഭിച്ചിരുന്നത് 100 രൂപയുടെ സമ്മാനം മാത്രം. 1000 രൂപയാണ് ഇതുവരെ കിട്ടിയ ഏറ്റവും വലിയ സമ്മാനത്തുക. ധനികനാവാമെന്ന മോഹവുമായി കേരള സര്‍ക്കാരിന്റെ 100 രൂപയുടെ ഓണം ബമ്പര്‍ ടിക്കറ്റുകള്‍ 50 എണ്ണം ഒന്നിച്ചുവാങ്ങിയിട്ടുണ്ട്.
ജര്‍മനിയുടെ എന്‍കെഎല്‍ ലോട്ടറിലിയിലാണ് ഇനി സുബ്രഹ്മണ്യന്റെ ഏക പ്രതീക്ഷ. ടിക്കറ്റൊന്നിന് 225 യൂറോയാണ് വില. 6,36,80,000 യൂറോ സമ്മാനതുക വരുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാണ്.
കണക്കറ്റ തുകയ്ക്ക് ലോട്ടറികള്‍ വാങ്ങിക്കൂട്ടുന്ന സുബ്രഹ്മണ്യന് മറ്റൊരു കമ്പം കൂടിയുണ്ട്. മമ്മൂട്ടിയുടെ സിനിമകള്‍ കാണുക. പല വട്ടമാണ് മമ്മൂട്ടി ചിത്രങ്ങള്‍ സുബ്രഹ്മണ്യന്‍ കാണാറുള്ളത്.












Click it and Unblock the Notifications