Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്യത കാണിയ്‌ക്കല്‍ വിജയനും ബാധകം: വിഎസ്‌

കൊച്ചി: എറണാകുളം എംജി റോഡില്‍ രണ്ടു ദിവസത്തെ ഒഴിപ്പിക്കലിലൂടെ സര്‍ക്കാര്‍ തിരിച്ചു പിടിച്ചത്‌ ഏകദേശം 70 സെന്റ്‌ ഭൂമി. 50 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ്‌ രണ്ടു ദിവസം കൊണ്ട്‌ സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

എംജി റോഡില്‍ നിന്ന്‌ 55 കൈയേറ്റങ്ങളാണ്‌ ഒഴിപ്പിച്ചത്‌. ഇതിനു പുറമേ 70 പേര്‍ക്ക്‌ കൂടി ജില്ലാ ഭരണകൂടം അടിയന്തരമായി നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

നോട്ടീസ്‌ ലഭിച്ച കടയുടമകളില്‍ പലരും വ്യാഴാഴ്‌ച അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്വയം പൊളിച്ചു മാറ്റുന്നുണ്ട്‌. ഇതിനു പുറമേ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സര്‍വെയും നഗരത്തില്‍ പുരോഗമിക്കുന്നുണ്ട്‌.

സംസ്ഥാന മന്ത്രിസഭാ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്ന കൈയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന്‌ ഷേണായീസ്‌ മുതല്‍ തേവര ജംഗ്‌ഷന്‍ വരെയുളള എംജി റോഡു വരെയുളള കൈയ്യേറ്റങ്ങള്‍ സ്വമേധയാ പൊളിച്ചു നീക്കാന്‍ ഉടമകള്‍ക്ക്‌ ഒരാഴ്‌ച സമയമനുവദിച്ചതായി ജില്ലാ കളക്ടര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു. ഒരാഴ്‌ചത്തെ സമയമുപയോഗിച്ച്‌ സര്‍വേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

താലൂക്കുകളിലെ സര്‍വേ പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നുണ്ട്‌. കൈയ്യേറ്റങ്ങള്‍ക്കെതിരെ താലൂക്കുകളിലും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ജില്ലയിലൊട്ടാകെ വ്യാപിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+