Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി

മൂന്നാര്‍: പ്രത്യേക ദൗത്യസംഘം പ്രവര്‍ത്തനമാരംഭിച്ച്‌ രണ്ടാഴ്‌ച പൂര്‍ത്തിയായപ്പോള്‍ 60 ഹെക്ടറോളം സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

സംഘത്തിന്റെ രണ്ടാഴ്‌ചത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ഗ്രാമപഞ്ചായത്ത്‌, പൊതുമരാമത്ത്‌ വകുപ്പ്‌, റനന്യൂ തുടങ്ങിയ വകുപ്പുകളുടെ അധികാരം ഉപയോഗിച്ചാണ്‌ ഇത്രയും സ്ഥലത്തെ ഒഴിപ്പിയ്‌ക്കലും ഏറ്റെടുക്കലും പൂര്‍ത്തിയാക്കിയത്‌.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ ഒഴിപ്പിക്കല്‍ നടന്നത്‌. പള്ളിവാസല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ്‌ വില്ലേജുകളില്‍ നിന്നായി 31.72 ഹെക്ടര്‍ സ്ഥലത്തെ കയ്യേറ്റമാണ്‌ ഒഴിപ്പിച്ചത്‌. സെവന്‍ മലയിലെ 18 ഹെക്ടറും ചൊക്രമുടിയിലെ 12 ഹെക്ടറും ഇതില്‍പ്പെടുന്നു. മൂന്നാര്‍ നഗരത്തിലെ മൂന്ന്‌ കെട്ടിടങ്ങള്‍ പഞ്ചായത്ത്‌ അധികൃതര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്‌.

ഇതിനിടെ കയ്യേറ്റക്കാര്‍ക്ക്‌ സ്വയം ഒഴിഞ്ഞുപോകാന്‍ സമയം അനുവദിച്ചതിനെത്തുടര്‍ന്ന്‌ മൂന്നാറില്‍ ഇന്ന ്‌ഒഴിപ്പിക്കല്‍ നടപടികളില്ല. ഒഴിഞ്ഞുപോകാന്‍ മൂന്നുദിവസത്തെ സമയമാണ്‌ നല്‍കിയിരിക്കുന്നത്‌. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പേര്‍ക്ക്‌ ഇന്ന്‌ നോട്ടീസ്‌ നല്‍കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+