Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി

മൂന്നാര്‍: പ്രത്യേക ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ സുരേഷ്‌കുമാറും ജില്ലാകളക്ടര്‍ രാജുനാരായണസ്വാമിയും തമ്മിലുളള അഭിപ്രായ ഭിന്നത അവസാനിപ്പിക്കാനായി പ്രത്യേക ദൂതനെ അയച്ചതായി സൂചന. മുഖ്യമന്ത്രി ഫോണ്‍ വഴി നടത്തിയ ശ്രമം പാളിയതിനെത്തുടര്‍ന്നാണ നീക്കം.

മൂന്നാറിലെ ദൗത്യസേനയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ. സുരേഷ്‌ കുമാറും ഇടുക്കി ജില്ലാകളക്ടര്‍ രാജുനാരായണ സ്വാമിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്നാണ്‌ സൂചന. ഇരുവരും അന്യോന്യം കുറ്റപ്പെടുത്തിക്കൊണ്ട്‌ ദൗത്യസേനയുടെ ഏകോപനം നടത്തുന്ന റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി നിവേദിത പി ഹരനെ സമീപിച്ചതായി അറിയുന്നു.

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയുടെ ആദ്യം മുതല്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സുരേഷ്‌കുമാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ്‌ ആരോപണം.

ഇതേസമയം കളക്ടര്‍ കൃത്യമായി രേഖകള്‍ പരിശോധിച്ചാണ്‌ നടപടികള്‍ സ്വീകരിച്ചത്‌. വന്‍കിടക്കാരെ ആദ്യം ഒഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കോടതി വഴി അവര്‍ സ്‌റ്റേ നേടുമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ വന്‍കിടക്കാരെ ആദ്യം ഒഴിപ്പിച്ചത്‌.

എന്നാല്‍ ഇത്‌ തലസ്ഥാനത്തെ കേന്ദ്രത്തെ ചൊടിപ്പിച്ചുവെന്നും അവിടെ നിന്നു ലഭിച്ച നിര്‍ദേശപ്രകാരം സുരേഷ്‌കുമാര്‍ പ്രവര്‍ത്തിച്ചെന്നും കളക്ടറുടെ അധികാരങ്ങള്‍ മറികടക്കാന്‍ നീക്കമുണ്ടായെന്നുമാണ്‌ സൂചന.ഇതിനു ശേഷം പൊളിക്കല്‍ ചെറുകിടക്കാരിലേയ്‌ക്ക്‌ ഒതുങ്ങി. ഇതിനെ കളക്ടര്‍ എതിര്‍ത്തുവെന്നുമാണ്‌ അറിയുന്നത്‌.

ഇരുവരും തമ്മിലുളള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്ന്‌ രാജുനാരായണസ്വാമി തിരുവനന്തപുരത്തേയ്‌ക്ക്‌ മടങ്ങിയിരുന്നു. എന്നാല്‍ മൂന്നാറിലെ കാലാവസ്ഥ പിടിക്കാത്തതിനാല്‍ അസുഖം ബാധിച്ചതുകൊണ്ടാണ്‌ ജില്ലാ ആസ്ഥാനത്തേക്ക്‌ മടങ്ങിയതെന്ന്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ്‌ കളക്ടര്‍ പറയുന്നത്‌. ദൗത്യസംഘത്തില്‍ ഭിന്നതയുണ്ടായെന്ന്‌ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന രാജുനാരായണസ്വാമി വ്യാഴാഴ്‌ച മൂന്നാറിലെത്തിയിരുന്നു.

മൂന്നാറിലെത്തി കളക്ടറെ കണ്ടതിനു ശേഷം പ്രത്യേക ദൂതന്‍ സുരേഷ്‌കുമാറിനെ കാണും. കൈയേറ്റമൊഴിപ്പിക്കലിന്‌ മൂന്നു ദിവസത്തെ അവധി നല്‍കിയത്‌ ദൗത്യസംഘത്തിനിടിയില്‍ നിലനില്‍ക്കുന്ന ഭിന്നത ഒഴിവാക്കാനാണെന്നാണ്‌ സൂചന. ഇവര്‍ തമ്മിലുളള പ്രശ്‌നം പരിഹരിച്ചതിനു ശേഷമേ ഇടിച്ചുനിരത്തല്‍ നടപടി തുടരേണ്ടൂവെന്നും തീരുമാനമായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+