Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്യത കാണിയ്‌ക്കല്‍ വിജയനും ബാധകം: വിഎസ്‌

തിരുവനന്തപുരം: പോളിറ്റ്‌ ബ്യൂറോ അംഗം എന്നനിലയിലുള്ള മാന്യത കാണിയ്‌ക്കുകയെന്നത്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ബാധകമാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. വിമര്‍ശിയ്‌ക്കുന്നവര്‍ തന്നെ മാധ്യമ സിന്‍ഡിക്കേറ്റിനെ ആശ്രയിക്കുന്നുവെന്നു പറഞ്ഞത്‌ എല്‍ഡിഎഫിലും പുറത്തും ഈ ആരോപണം ഉന്നയിച്ചവരെയെല്ലാം ഉദ്ദേശിച്ചാണ്‌- വി.എസ്‌ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിയ്‌ക്കുന്ന ചന്ദന മാഫിയ, കായല്‍ മാഫിയ, ഭൂമി മാഫിയ എന്നിവയ്‌ക്കെതിരെ കര്‍ശന നടപിടകള്‍ കൈക്കൊള്ളും. മതിയായ രേഖയില്ലെന്നതിന്റെ പേരില്‍ പാവപ്പെട്ടവരെയും കുടികിടപ്പുകാരെയും സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഇറക്കില്ല. പാവപ്പെട്ട ഒട്ടേറെയാളുകള്‍ ക്ക് കുടിയൊഴിക്കലിനുള്ള നോട്ടീസ്‌ ലഭിച്ചതായി പരാതി കിട്ടിയിട്ടുണ്ട്‌. ഇവര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാവുകയില്ല.

വന്‍കിടക്കാരെ ഇറക്കിവിട്ട്‌ ഭൂമി തിരിച്ചുപിടിയ്‌ക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന വന്‍കിടക്കാര്‍ക്കുമുന്നില്‍ കണ്ണടയ്‌ക്കാറുള്ള ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ മികച്ച പ്രവര്‍ത്തനമാണ്‌ നടത്തിയത്‌. വന്‍കിടക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്‌ക്കും. - അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറച്ചുകാണിയ്‌ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിയ്‌ക്കുന്നുണ്ട്‌. ഇത്‌ ഒഴിവാക്കുകയായിരിക്കും അവര്‍ക്ക്‌ നല്ലത്‌. ഈ സര്‍ക്കാറിന്റെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാമെന്ന്‌ ആരും കരുതേണ്ട.

തൃശ്ശൂരിലും ഇടുക്കിയിലും പാര്‍ട്ടിയ്‌ക്കുള്ളിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ പി.ബിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്‌. അത്‌ പി.ബി അടുത്ത ദിവസം ചേരുമ്പോള്‍ ചര്‍ച്ച ചെയ്യും. മൂന്നാറിലെ നടപടികളുമായി ബന്ധപ്പെട്ട്‌ കളക്ടര്‍ രാജു നാരായണസ്വാമിയെപ്പറ്റി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നും വി.എസ്‌ അറിയിച്ചു.

ദില്ലിയ്‌ക്ക്‌ പോകുന്നതിന്‌ മുന്നോടിയായി ക്ലിഫ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു വി.എസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+