കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

  • By Staff
Google Oneindia Malayalam News

ഉപയോക്താവിന്‍റെ സമ്മതത്തോടെ മൊബൈലിലെയ്ക്ക് എസ്എംഎസ് അയച്ച് അതിനു അവര്‍ക്ക് കാശും നല്‍ക്കുന്ന പുതിയ പരസ്യവിപണന തന്ത്രവുമായി രംഗത്തെത്തിയത് എംജിഞ്ചര്‍ ഡോട്ട് കോം എന്ന് കന്പനിയാണ്.

മൊബൈല്‍ പരസ്യസന്ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ പണം കൊടുക്കാമെന്ന വാഗ്ദാനവുമായാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഈ ഐ ടി കന്പനി രംഗത്തെത്തിയിട്ടുളളത്. പ്രതിമാസം ഫോണ്‍ബില്‍ അടയ്ക്കാനുള്ള കാശ്‌ എസ്‌എംഎസ്‌ വായിക്കുന്നതിലൂടെ കിട്ടുമെന്നാണ്‌ വാഗ്ദാനം.

ഖരഗ്പൂര്‍ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അനില്‍, വീരേന്ദ്ര, ചൈതന്യ എന്നിവരാണ്‌ കന്പനിയുടെ അമരക്കാര്‍. മൂന്നൂറ്‌ രൂപമുതല്‍ 1600 രൂപവരെ ഇത്തരത്തില്‍ ഒരു മാസംകൊണ്ട്‌ സന്പാദിക്കാന്‍ ഉത്സാഹികളായ മൊബൈലില്‍ ഉപഭോക്താക്കള്‍ക്ക്‌ പറ്റുമെന്ന്‌ കന്പനി സിഇഒ ചൈതന്യ നല്ലന്‍ പറയുന്നു.

ഒരു പരസ്യം സ്വീകരിക്കുന്നതിന്‌ 20 പൈസയാണ്‌ ലഭിക്കുക. സന്ദേശം മറ്റൊരാള്‍ക്ക്‌ കൈമാറിയാല്‍ പത്തുപൈസ കൂടുതലായും ലഭിക്കും. പരസ്യം വേണമെന്നുള്ളവര്‍ എംജിഞ്ചര്‍ ഡോട്ട്‌കോമില്‍ കയറി പരസ്യം ആവശ്യപ്പെട്ടാല്‍ മതി. ഏത്‌ വിഭാഗത്തിലെ പരസ്യം ഏത്‌ സമയത്ത്‌ എത്രവീതം വേണം എന്നെല്ലാം സൈറ്റിലൂടെ തെരഞ്ഞെടുക്കാം.

ഏപ്രില്‍ 19നാണ് ഈ വെബ് സെറ്റിന് കന്പനി തുടക്കം കുറിച്ചത്. ഒരു മാസത്തിനകം മൂന്നു ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവം പോക്കറ്റ് മണി കണ്ടെത്താന്‍ വഴിതേടുന്ന കോളെജ് വിദ്യാര്‍ത്ഥികളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X