അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
കൊല്‍ക്കത്ത: പിടക്കോഴി പൂവന്‍ കോഴിയായി രൂപാന്തരം പ്രാപിച്ചു. പശ്ചിമ ബംഗാളിലെ ഒരു കുഗ്രാമത്തിലാണ് സംഭവം.
കെപബെച്ചാ ഗ്രാമത്തിലെ മെക്ലിജംഗിലെ ഹസ്സിറുദ്ദീന്‍ മുഹമ്മദിന്റെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് പിടക്കോഴി പൂവന്‍കോഴിയായി പരിണാമം ചെയ്‌തത്. ആറു മാസമായി സ്ഥിരമായി മുട്ടയിടാറുണ്ടായിരുന്ന പിടക്കോഴിയാണ് മുട്ടയിടല്‍ ഒക്കെ നിര്‍ത്തിവെച്ച് കൂവാന്‍ തുടങ്ങിയത്.
അതിനു പുറമേ പൂവന്‍ കോഴികളെ പോലെ തലയില്‍ പൂവും പ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ ജില്ലാ മൃഗസംരക്ഷണ വകുപ്പധികൃതര്‍ പഠനത്തിനായി കോഴിയെ കൈമാറാന്‍ ഉടസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോഴിയെ കൈമാറാന്‍ ഉടമ വിസമ്മതിച്ചു.
പശ്ചിമ ബംഗാളില്‍ ആദ്യമായാണ് ഇത്തമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോഴിയെ കണ്ട് പരിശോധിച്ച ബ്ലോക്ക് ഡെവല്‌പമെന്റ് ഓഫീസര്‍ സുഭാഷിഷ് ഗോഷ് ലിംഗ മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. പറ്റ്‌നയിലും മുന്പൊരിക്കല്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications