കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

  • By Staff
Google Oneindia Malayalam News

ുംബൈ: വിശ്വപ്രശസ്‌ത പ്രണയ സ്‌മാരകം താജമഹലിന്‌ വേണ്ടി പ്രശസ്‌ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കി.

ലോകത്തെ ഏഴ്‌ മഹാത്ഭുതങ്ങളില്‍ താജ്‌ മഹലിനെയും ഉള്‍പ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഇദ്ദേഹം ഇത്തരമൊരു ഉദ്യമം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഐഎംസിഎല്‍ ആണ്‌ താജ്‌ മഹലിന്‌ വേണ്ടി സംഗീത ആല്‍ബമൊരുക്കാന്‍ റഹ്മാനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. 2007ലെ 7 ലോകാത്ഭുതങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ഐഎംസിഎല്‍ ആണ്‌. പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ ജൂലൈ 7നാണ്‌ ലോകാത്ഭുതങ്ങള്‍ ഏതൊക്കെയാണെന്ന്‌ പ്രഖ്യാപിക്കുക.

ലോകാത്ഭുതങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനായി നടത്തിയ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ത്യയുടെ നില തീര്‍ത്തും പരിതാപകരമാണ്‌. താജ്‌മഹലിന്‌ ഈ വോട്ടെടുപ്പില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്നാണ്‌ ജനങ്ങളില്‍ താജ്‌ മഹലിനെക്കുറിച്ച്‌ അവബോധമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഒരു സംഗീത ആല്‍ബം നിര്‍മ്മിയ്‌ക്കാനും അതിനായി എ.ആര്‍ റഹ്മാനെത്തന്നെ ചുമതലപ്പെടുത്താനും തീരുമാനിച്ചതെന്ന്‌ ഇന്ത്യ യൂണിറ്റ്‌സ്‌ ഫോര്‍ ദി താജ്‌ കാംപെയിനിലെ ഭാരത്‌ കപാഡിയ പറഞ്ഞു. ഇന്ത്യാ യുണൈറ്റ്‌സ്‌ ഫോര്‍ താജ്‌ എന്നാണ്‌ പ്രചാരണ പരിപാടിക്ക്‌ നാമകരണം ചെയ്തിരിക്കുന്നത്‌.

ഒട്ടേറെ തിരക്കുകള്‍ക്കിടയിലായിരുന്നുവെങ്കിലും പൂര്‍ണ്ണ സമ്മതത്തോടെയാണ് റഹ് മാന്‍ ഈ ജോലി ഏറ്റെടുത്തത്. ഏക്‌ മുഹബത്ത്‌ എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം മാത്രമല്ല ചില വരികളും റഹ് മാന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

താജ്‌ മഹല്‍ എന്നും എനിക്ക്‌ പ്രചോദനമാണ്‌. ഇത്‌ ഷാജഹാനും മുംതാസിനും ഇടയിലുണ്ടായിരുന്ന സ്‌നേഹത്തിന്റെ പേരില്‍ മാത്രമല്ല എല്ലാവരുടെയും സ്‌നേഹത്തിന്റെ പേരിലാണ്‌. ലോകാത്ഭുതങ്ങളിലൊന്നാവാനുള്ള എല്ലാ യോഗ്യതയും ഈ മനോഹര സൗധത്തിനുണ്ട്‌- റഹ്മാന്‍ പറയുന്നു.

അമേരിക്കയില്‍ നടക്കുന്ന തന്റെ ഒന്‍പത്‌ പരിപാടികളിലും താന്‍ ഈ ഗാനം ആലപിക്കുമെന്നും ജനങ്ങളോട്‌ താജ്‌മഹലിന്‌ വേണ്ടി വോട്ട്‌ ചോദിക്കുമെന്നും റഹ്‌മാന്‍ പറഞ്ഞു.

ഫോണുകളും മൊബെയിലുകളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ 40 പട്ടണങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണ്‌ താജിനു വേണ്ടിയുള്ള പ്രചാരണം നടക്കുക. രാജ്യത്തെ പ്രശസ്തരെയും പ്രമുഖരെയും ഈ പ്രചാരണ പരിപാടിക്കു പിന്നില്‍ അണിനിരത്തും. 43 ദിവസത്തെ പരിപാടികള്‍ക്ക്‌ 120 കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. താജിനുവേണ്ടി വിവിധ രീതിയില്‍ വോട്ട്‌ ചെയ്യാവുന്നതാണ്‌. 4567 എന്ന നമ്പറില്‍ താജ് എന്ന്‌ സന്ദേശമയയ്ക്കാം.

മുംബൈയില്‍ നിന്ന്‌ 127777 (എം.ടി.എന്‍.എല്‍ ലാന്‍ഡ്‌ ലൈന്‍), 1255545 (എം.ടി.എന്‍.എല്‍. മൊബെയില്‍) എന്നീ നമ്പറിലേക്കും ഡല്‍ഹിയില്‍ നിന്ന്‌ 12555, 1255545 എന്നീ നമ്പറുകളിലും മറ്റ്‌ പ്രദേശങ്ങളില്‍ നിന്ന്‌ 1255545 (ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌, മൊബെയില്‍ ലൈന്‍) നമ്പറുകളിലും വോട്ട്‌ ചെയ്യാം.

ഈ ബോധവല്‍ക്കരണ പരിപാടിയ്ക്ക് സഹായമാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര ടൂറിസം മന്ത്രാലയത്തെയും ‍സമീപിച്ചിരുന്നു. എന്നാല്‍ ആരും ഇതേവരെ മറുപടിയൊന്നും തന്നിട്ടില്ല- കപാഡിയ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X