Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

തിരുവനന്തപുരം: ഒരു വശത്ത്‌ അനധികൃത നിര്‍മ്മാണങ്ങള്‍ ഇടുച്ചുനിരത്തുന്ന നടപടികള്‍ പുരോഗമിയ്‌ക്കുമ്പോള്‍ മൂന്നാറിന്റെ സൗന്ദര്യവല്‍ക്കരണത്തിനായുള്ള നടപടികളും തയ്യാറാകുന്നു.

അഞ്ചുകോടി രൂപ ചെലവിട്ട്‌ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്‌ നടപ്പാക്കുന്ന മൂന്നാര്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയ്‌ക്ക്‌ വെള്ളിയാഴ്‌ച തുടക്കമാകും. രണ്ടുമാസം മുമ്പ്‌ അംഗീകാരം ലഭിച്ച പദ്ധതിയാണ്‌ ഇപ്പോള്‍ നടപ്പാക്കുന്നത്‌.

പഴയ മൂന്നാറിലെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന്‌ പിന്നിലുള്ള ഹെഡ്‌ വര്‍ക്‌സ്‌ മുതല്‍ മൂന്നാര്‍ ടൗണ്‍ വരെയുള്ള ഭാഗത്താണ്‌ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഹെഡ്‌ വര്‍ക്‌സ്‌ മുതല്‍ മൂന്നാര്‍ സിഎസ്‌ഐ പള്ളിവരെ നദിക്കരയില്‍ റോഡിന്‌ സമാന്തരമായി നടപ്പാത, മൂന്നാര്‍ ഡിടിപിസിക്ക്‌ പിന്നില്‍ വിനോദ സഞ്ചാര കേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്‌, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌.

മൂന്നാര്‍ സൗന്ദര്യവല്‍ക്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+