അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: ചിക്കുന്‍ ഗുനിയ പ്രതിരോധനത്തിനായി നാല് ജില്ലകള്‍ക്ക് 19 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
ചിക്കുന്‍ ഗുനിയ പടരുന്ന പത്തനംതിട്ട ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രോഗബാധിത മേഖലകളില്‍ ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രത്യേക സംഘവും ജില്ലയിലുണ്ടാവും. എന്‍ആര്‍എച്ച്‌എം ഡയറക്ടര്‍ ഡോ. ദിനേശ് അറോറ പത്തനംതിട്ടയില്‍ ക്യാംപ് ചെയ്‌ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കോട്ടയത്തിന് 10 ലക്ഷവും ഇടുക്കി, കൊല്ലം ജില്ലകള്‍ക്ക് രണ്ടു ലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടിന് ഒരു ലക്ഷം രൂപയും നല്‍കും.
എല്ലായിടത്തും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. പ്രതിരോധത്തി്‌ന്റെ ഭാഗമായി കൂടുതല്‍ സ്‌പ്രേയിങ്, ഫോഗിങ് .യത്രങ്ങള്‍ വാങ്ങി. പത്തനംതിട്ട- 50, കോട്ടയം-30, ഇടുക്കി-20 യന്ത്രങ്ങള്‍ വീതം നല്‍കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആശുപത്രി വികസന സമിതികള്‍ ഉടനെ വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications