അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
എന്‍ജിനീയറിംഗ് വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇഷാഖ് അഷ്റഫ് ഒന്നാം റാങ്ക് നേടി. മെഡിക്കല്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ജോ ജയിംസിനാണ് ഒന്നാം റാങ്ക് .
എന്‍ജിനീയറിംഗിലെ മറ്റു റാങ്കുകാര്‍ ഹരിഹരന് മോഹന്‍ രാജ് (കൊച്ചി)- രണ്ടാം റാങ്ക് എന്‍.എഫ് ദീപക് (തൃശ്ശൂര്‍ )-മൂന്നാം റാങ്ക് , ആല്ബിന് ജയിംസ്(എറണാകുളം)- നാലാം റാങ്ക് , അച്യുതാ മേനോന് (തൃശ്ശൂര്‍)- അഞ്ചാം റാങ്ക്.
മെഡിക്കല്‍ വിഭാഗത്തിലെ മറ്റ് റാങ്കുകാര്‍ അരുണ്‍ വി (കൊല്ലം)-രണ്ടാം റാങ്ക് , മില്‍ത്തി മനോജ് ( കണ്ണൂര്‍)- മൂന്നാം റാങ്ക് , രാഹുല്‍ പ്രദീപ് ( തിരുവനന്തപുരം)- നാലാം റാങ്ക്, അമര്‍ കെ പ്രസാദ്- അഞ്ചാം റാങ്ക്.
എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ആകെ അപേക്ഷിച്ച 87,305 പേരില്‍ 83,305 പേര് പരീക്ഷയെഴുതി. ഇവരില്‍ 54,144 പേര് റാങ്ക്ലിസ്റ്റിലെത്തി. ഇവരില്‍ 25,102 പേര് പെണ്‍കുട്ടികളും, 28,342 പേര് ആണ്‍കുട്ടികളുമാണ്.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കാണ് മുന്നേറ്റം. ആകെ പരീക്ഷയെഴുതിയ 72,205 പേരില്‍ 52,623 പേര് റാങ്ക്ലിസ്റ്റിലെത്തി. ഇവരില്‍ 19,103 പേര് ആണ്‍കുട്ടികളും 33,520 പെണ്‍കുട്ടികളുമാണ്.
എന്‍ജിനിയറിങ് വിഭാഗത്തില്‍ 117 പേരുടെയും മെഡിക്കല്‍ വിഭാഗത്തില്‍ 132 പേരുടെയും ഫലം തടഞ്ഞു വച്ചതായി മന്ത്രി അറിയിച്ചു.
ഉച്ചയ്ക്ക്
ഒരുമണിമുതല്‍
,
,
,
,
,
എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം