Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

കോഴിക്കോട്‌: അപൂര്‍വ്വയിനം പകര്‍ച്ചവ്യാധിയായ കാലാഅസര്‍ രോഗം കോഴിക്കോട്ട്‌ കണ്ടെത്തിയതായി ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ മൂന്നര വയസ്സുകാരനാണ്‌ കാലാ അസര്‍ രോഗമുള്ളതായി കണ്ടെത്തിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതവണ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഈ രോഗം കേരളത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്‌. കോഴിക്കോട്‌ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ ആശുപത്രി വിട്ടിട്ടുണ്ട്‌.

പട്ടി, പൂച്ച, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്നും മണല്‍ ഈച്ചയില്‍ നിന്നുമാണ്‌ ഇത്തരം രോഗം പകരുന്നത്‌. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖമാണിത്‌. രാത്രികാലങ്ങളിലെ പനി, രക്തം പോക്ക്‌, ശരീരം ശോഷിക്കല്‍ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍.

കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവരിലേക്കും രോഗം പകരാം. രക്തം, മജ്ജ, മറ്റ്‌ ആന്തരികാവയവങ്ങള്‍ എന്നിവയില്‍ നടത്തുന്ന പരി ശോധനയിലൂടെയാണ്‌ രോഗം കണ്ട്‌ പിടിക്കുന്നത്‌.

88 രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം 20 ലക്ഷം ജനങ്ങള്‍ക്ക് ഈ രോഗം പിടിപ്പെടാറുണ്ടെന്നാണ് കണക്ക്. ഇതില്‍ 90 ശതമാനം കേസ്സുകളും ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, നേപ്പാള്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. 2001ല്‍ 59,000 പേരാണ് ഈ രോഗം മൂലം മരണമടഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+