അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
മൂന്നാര്‍: പ്രത്യേക ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ദൗത്യസംഘത്തിലെ പ്രത്യേക ഉദ്യോഗസ്ഥര്‍ കെ. സുരേഷ് കുമാറും ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമിയും അറിയിച്ചു.
ഒഴിപ്പിയ്‌ക്കാനുള്ള കെട്ടിടങ്ങള്‍ക്ക് മൂന്നുദിവസത്തെ സാവകാശം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് രേഖകളുടെ പരിശോധനയും നടക്കുന്നുണ്ട്.
ജില്ലാ കളക്ടര്‍ എന്ന നിലയ്‌ക്ക് മറ്റു ചില ചുമതലകള്‍ നിര്‍വ്വഹിയ്‌ക്കുന്നതിന് വേണ്ടിയാണ് രാജുനാരായണ സ്വാമി ജില്ലാ ആസ്ഥാനത്തേയ്‌ക്ക് പോയത്. ഇതിന്റെ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നതയായി ചിത്രീകരിയ്‌ക്കുന്നത് മാധ്യമങ്ങളുടെ ഭാവനയാണ്.
ഗസ്‌റ്റ് ഹൗസില്‍ വെകീട്ട് 4മുതല്‍ 6വരെ പരാതിപരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചിലര്‍ അനാവശ്യ സംശയങ്ങളുമായെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
ഇടുക്കി സബ് കളക്ടര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടുകളുടെയം കെട്ടിടങ്ങളുടെയും പട്ടയരേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദൗത്യ സേനാംഗങ്ങള്‍ പരസ്‌പരം ആലോചിച്ചശേഷമാണ് നടപടികള്‍ സ്വീകരിയ്‌ക്കുന്നതെന്ന് രാജുനാരായണ സ്വാമിയും അറിയിച്ചു.












Click it and Unblock the Notifications