കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട്‌ നിജസ്ഥിതി നേരില്‍ കണ്ട്‌ മനസിലാക്കുന്നതിന്‌ ദക്ഷിണമേഖലാ ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ ആര്‍.ആര്‍ ശുക്ലയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. തുടക്കം മുതലുളള വനംകൈയ്യേറ്റങ്ങളില്‍ 500 ഹെക്ടറിലധികം വനഭൂമിയാണ്‌ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിരിക്കുന്നതെന്നാണ്‌ സംഘത്തിന്റെ പ്രാഥമിക നിഗമനം.

അതിന്‌ ശേഷം കൈയ്യേറ്റമൊന്നും നടന്നിട്ടില്ല. എന്നാല്‍ വിനോദസഞ്ചാരത്തിന്റെ മറവില്‍ ജില്ലയുടെ പല ഭാഗങ്ങളിലായി വനഭൂമി കൈയ്യേറി റിസോര്‍ട്ടുകളും റോഡുകളും നിര്‍മിച്ചതും വനപാലകര്‍ മുഖ്യവനപാലകനെ ധരിപ്പിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌.

അതിനിടെ സുല്‍ത്താന്‍ബത്തേരി ഫെയര്‍ലാന്റ്‌ കുന്നില്‍ നിലവിലുളള ഭൂമിയില്‍ താമസിക്കുന്ന ആരെയും ഒഴിപ്പിക്കില്ലെന്ന്‌ റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീടില്ലാത്തതും, അഞ്ചു വര്‍ഷത്തിനുളളില്‍ കൈവശപ്പെടുത്തിയതുമായ ഭൂമിയാണ്‌ പിടിച്ചെടുക്കുന്നത്‌. അമ്മായിപ്പാലത്ത്‌ വയല്‍ നികത്തി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചത്‌ ശ്രദ്ധയില്‍പെട്ടതിനാല്‍ മൂന്നു ദിവസത്തിനകം സ്വമേധയാ ഒഴിയണമെന്ന്‌ കാണിച്ച്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

പരാതി സ്വീകരിച്ച ശേഷം നടപടി കൈക്കൊളളുമെന്നും അധികൃതര്‍ അറിയിച്ചു. ഡിഎഫ്‌ഒ എം.എസ്‌ രാജന്‍ , കണ്ണൂര്‍ വനം കണ്‍സര്‍വേറ്റര്‍ ഡി.കെ വര്‍മ തുടങ്ങിയവരാണ്‌ സംഘാഗങ്ങള്‍.

ഇതിനിടെ കൊച്ചി നഗരത്തിലെ എംജി റോഡില്‍ അനധികൃതമായി കൈയ്യേറിയ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ ഇടിച്ചു നിരത്തുമെന്ന്‌ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു. കഴിഞ്ഞ്‌ രണ്ട്‌ ദിവസങ്ങളായി നഗരത്തിലെ കൈയ്യേറ്റങ്ങള്‍ ജെസിബി ഉപയോഗിച്ച്‌ ഇടിച്ചു നിരത്തുകയായിരുന്നു.

കൈയ്യേറ്റങ്ങള്‍ സ്വയം ഒഴിയണമെന്ന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച വരെ അതിനു സമയം നല്‍കിയിരിക്കുകയാണ്‌. അതു വരെ ഒഴിയാതിരിക്കുന്ന കൈയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്താനാണ്‌ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്‌. അതിനിടെ ബലമായി കടകള്‍ ഒഴിപ്പിക്കാന്‍ വന്നാല്‍ അതിനെ കായികമായി തന്നെ നേരിടുമെന്ന്‌ ജില്ലാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ യോഗം തീരുമാനിച്ചിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X