കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

ന്യൂജേഴ്‌സി: അറുപതാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കി ഫ്രേയ് ഡ ബിന്‍ബാം യുഎസിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കി.

ചൊവ്വാഴ്‌ചയാണ്‌ മനശാസ്‌ത്രജ്ഞ കൂടിയായി ബിന്‍ബാം ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്ക്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ഇരട്ട ആണ്‍കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌.

കുട്ടികളും അമ്മയും സുഖമായിരിക്കുന്നുവെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ക്കും 2.42 കിലോഗ്രാം വീതം തൂക്കമുണ്ട്‌. ശസ്‌ത്രക്രിയയിലൂടെയാണ്‌ കുട്ടികളെ പുറത്തെടുത്തത്‌.

ഈ പ്രായത്തില്‍ രണ്ട്‌ കുട്ടികള്‍ക്ക്‌ ജന്മം നല്‍കാന്‍ കഴിഞ്ഞത്‌ ഭാഗ്യം തന്നെയാണെന്നാണ്‌ ബിന്‍ബാം പറയുന്നത്‌. നീതിന്യായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കെന്‍ ആണ്‌ ബിന്‍ബാമിന്റെ ഭര്‍ത്താവ്‌.

ഇപ്പോഴത്തെ ഇരട്ടക്കുട്ടികളെക്കൂടാതെ 33ഉം 6ഉം വയസ്സുള്ള രണ്ട്‌ ആണ്‍കുട്ടികളും 29 കാരിയായ ഒരു മകളും ഈ ദമ്പതികള്‍ക്കുണ്ട്‌. 38 വര്‍ഷം മുമ്പാണ്‌ ഇവര്‍ വിവാഹിതരായത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X